ഇതൊന്ന് നിങ്ങൾ ഉപയോഗിച്ചു നോക്കൂ കണ്ടറിയാം മികച്ച റിസൾട്ട്

ഇന്നത്തെ നമ്മുടെ ശീതകാല പച്ചക്കറികൾക്ക് നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് പച്ച ചാണകം. പക്ഷേ പലർക്കും ഇന്ന് പച്ച ചാണകം കിട്ടാനില്ല. ഇനി അതിനു പകരമായി നമ്മുടെ വീട്ടിലുള്ള പയർ അത് ഏത് ആണെങ്കിലും കുഴപ്പമില്ല. ഇനി പച്ച ചാണകത്തിന് പകരം നമുക്ക് പയറിന്റെ തൊലി മാത്രം മതിയാകും. ഈ തൊലി ഉപയോഗിച്ച് നമുക്ക് പച്ച ചാണകത്തിന്റെ അതേ ഗുണം ലഭിക്കുന്ന സ്ലിറി തയ്യാറാക്കാവുന്നതാണ്. അപ്പോൾ പച്ച ചാണകത്തിന്റെ പകരക്കാരന് നമുക്ക് എങ്ങനെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും എന്ന് നോക്കാം. നമ്മുടെ പച്ച ചാണകം പോലെ തന്നെ ഇത് ഇരിക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. നമ്മുടെ ക്യാബേജിന് ഒക്കെ നമ്മൾ പച്ച ചാണകവും അതുപോലെതന്നെ കടലപ്പിണ്ണാക്കും എല്ലാം പൊടിച്ച് വെള്ളമാക്കി ഒഴിച്ചുകൊടുക്കേണ്ട സമയമാണ്. അതിന് പകരം ആയിട്ടാണ് അതിൻറെ അതേ ഗുണം തന്നെ ലഭിക്കുന്ന ഈ ഒരു കാര്യം ഒഴിച്ചു കൊടുക്കുന്നത്. നമ്മുടെ വീട്ടിലൊക്കെ എല്ലാവരും സാധാരണയായി പയർ വാങ്ങുന്നവരാണ്. അങ്ങനെ വാങ്ങിയതിനു ശേഷം നമ്മൾ അത് കറിവയ്ക്കാനായി എടുക്കും. നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന പയർ ആണെങ്കിൽ അത് നല്ല രീതിയിൽ മൂത്തതിനു ശേഷം മാത്രമേ നമ്മൾ എടുക്കുകയുള്ളൂ. നമുക്ക് എല്ലാവർക്കും സാധാരണയായി കൂടുതൽ ഇഷ്ടം ഉണ്ടാകുന്നത് മണി കൂടുതൽ വെച്ച് പയർ കുറച്ച് എന്ന രീതിയിൽ കഴിക്കാൻ ആണ്.

എല്ലാവരുടെ കാര്യവും ഞാൻ ഉറപ്പിച്ചു പറയുന്നില്ല എൻറെ കാര്യം അങ്ങനെയാണ്. ഇനി നമുക്ക് ഇങ്ങനെ പയർ നന്നാക്കിയതിനുശേഷം അതിൻറെ തൊലി നമുക്ക് കിട്ടുന്നതാണ്. അപ്പോൾ ചാണകത്തിന്റെ പകരക്കാരനായി നമുക്ക് തയ്യാറാക്കാൻ വേണ്ടി ആദ്യം തന്നെ ആവശ്യം വരുന്നത് പയറിന്റെ തൊലി ആണ് എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു. അതിന്റെ കൂടെ തന്നെ നമുക്ക് നാല് മണി നല്ല പയർ കൂടി ഇടേണ്ടതാണ്. വീടുകൾ കാണുന്ന രീതിയിൽ ഉള്ള അളവിൽ കുറച്ചു പയർ മണി നിങ്ങൾ ഇതിനൊപ്പം എടുക്കേണ്ടതാണ്. അടുത്തതായി നമുക്ക് ഇത് തയ്യാറാക്കാനായി ആവശ്യമായി വരുന്നത് കഞ്ഞിവെള്ളമാണ്. അതിനുശേഷം നമ്മൾ എടുത്തു വച്ചിരിക്കുന്ന പയർ മണി കഞ്ഞിവെള്ളത്തിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.