റൂബെല്ല വാക്സിനെ കുറിച്ച് കൂടുതൽ അറിയാം

ഇന്ന് ഇവിടെ പറഞ്ഞു തരാൻ പോകുന്നത് പ്രതിരോധ കുത്തിവെപ്പുകളെ കുറിച്ചാണ്. നമ്മുടെ നാട്ടിൽ നിന്നും വസൂരി പോലെയുള്ള രോഗങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം രോഗങ്ങൾ നമ്മുടെ രാജ്യത്തുനിന്നും അപ്രതീക്ഷമാകുന്നതിന് പിന്നിലെ കാരണം എന്ന് പറയുകയാണെങ്കിൽ അത് ദീർഘനാളത്തെ പരിശ്രമം തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വാക്സിനേഷൻ. ഒരുകാലത്ത് അച്ചകുത്ത് എന്നറിയപ്പെടുന്ന സ്മാൾ വാക്സിനേഷൻ കൊണ്ടാണ് ഈ രോഗം നമ്മുടെ രാജ്യത്ത് നിന്ന് നിർമാർജനം ചെയ്തത്. ലോകം മുഴുവൻ ഒറ്റക്കെട്ടായി ഈ രോഗം നിർമാർജനം ചെയ്യുന്നതിനായി കൂടെ നിന്നിട്ടുണ്ട്. സാധാരണ നമ്മൾ കുത്തിവെപ്പ് കൊടുക്കുന്നത് ഇസിജി കൊണ്ട് ടിബി എതിരെയുള്ള പ്രതിരോധം അതുപോലെ ഒ പി വി കൊണ്ട് പോളിയോ എതിരെയുള്ള പ്രതിരോധം എം എം ആർ വാക്സിൻ കൊണ്ട് റൂബെല്ല മീസൽസ് എന്ന രോഗങ്ങൾക്ക് എതിരെയുള്ള പ്രതിരോധം ഇതൊക്കെയാണ് ചെയ്യുന്നത്.

ഇപ്പോൾ നമ്മൾ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് എം ആർ വാക്സിൻ എന്ന് പറയുന്ന വാക്സിനാണ്. ഗവൺമെൻറ് ഇതിനുവേണ്ടി വളരെയധികം പരിശ്രമിക്കുന്നുണ്ട്. കേരളത്തിലെ ഒരുപാട് വിദ്യാലയങ്ങളിൽ ഇത്തരത്തിലുള്ള ഈ വാക്സിനേഷൻ പ്രക്രിയ നടന്നു വരുന്നുണ്ട്. നമുക്കറിയാം മീസെൽസ് റൂബെല്ല എന്നിവയായിരുന്നു എം എം ആർ വാക്സിൻ ഘടകങ്ങൾ. ഇതുരണ്ടും ആണ് നമ്മൾ ഇപ്പോൾ പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത്. കാരണം എന്താണ് എന്ന് വെച്ചാൽ മീസെൽസ് കാരണം ഇപ്പോൾ 40000 കുട്ടികൾ ഇന്ത്യയിൽ പ്രതിവർഷം മരിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെതന്നെ റൂബല്ല എന്ന് പറയുന്ന രോഗം ഗർഭസ്ഥ ശിശുവിന് ബാധിച്ച് കുട്ടികളിൽ അംഗവൈകല്യങ്ങൾ പ്രധാനമായും ഹാർട്ടിന്റെ വൈകല്യങ്ങൾ അതുപോലെതന്നെ അന്ധത കേൾവിക്കുറവ് തുടങ്ങിയ വൈകല്യങ്ങളായി കുട്ടികൾ ജനിക്കുന്നു. ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.