നല്ല ശീലവും സംസ്കാരവും ഇന്നത്തെ തലമുറയിലെ കുട്ടികളിലും വളർത്തിയെടുക്കാം

ഇപ്പോൾ നിങ്ങൾ വീഡിയോയിൽ കണ്ടത് എൻറെ സ്കൂളിൽ പോയി ഞാൻ ചെയ്ത ഒരു കൃഷി രീതിയാണ്. നമ്മൾ അവിടെ സൗജന്യമായി ആണ് ഒരു പച്ചക്കറിത്തോട്ടം തയ്യാറാക്കി കൊടുത്തത്. അപ്പോൾ നമ്മൾ വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്നതിനുവേണ്ടി വിത്തുകൾ ഒക്കെ സൗജന്യമായി കൊടുത്തിരുന്നു. അതുപോലെ ഇപ്പോൾ സ്കൂളുകളിൽ ഒക്കെ പച്ചക്കറിത്തോട്ടം ഫ്രീ ആയി തയ്യാറാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ നമുക്ക് വീടുകളിലും ചെയ്യണം. ആദ്യം നമുക്ക് കുട്ടികളിൽ നിന്നും ഇത്തരത്തിലുള്ള കൃഷിയുടെ സംസ്കാരം വളർത്തിയെടുത്തതിനുശേഷം വീടുകളിലും ഒക്കെ ഇതുപോലെ ചെയ്യാം എന്ന് ഉദ്ദേശിക്കുന്നുണ്ട്. വീഡിയോ മുഴുവനായി കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകും. അതിനുശേഷം നിങ്ങൾ വിളിക്കുകയാണെങ്കിൽ നിങ്ങളുടെ വീടുകളിൽ വന്ന് പച്ചക്കറിത്തോട്ടം സെറ്റ് ചെയ്തു തരുന്നതാണ്. പച്ചക്കറി തോട്ടം മാത്രമല്ല ഫ്രൂട്ട് പ്ലാൻറ് നമ്മൾ ഇതുപോലെ ചെയ്തു തരുന്നതായിരിക്കും. പി ആർ എസ് കുടുംബക്കാർക്ക് അഭിമാനിക്കാൻ പറ്റുന്ന നല്ലൊരു ദിവസമാണ് ഇന്ന്. കാരണം നമ്മുടെ കൃഷി സംസ്കാരത്തെക്കുറിച്ച് ആദ്യമായി പറഞ്ഞു കൊടുക്കേണ്ടത് കുട്ടികൾക്കാണ്.

അത് വെറുതെ പറഞ്ഞു കൊടുക്കുക മാത്രമല്ല ഞാൻ പഠിച്ച എൻറെ സ്കൂളിൽ പോയി തൈകളും വളങ്ങളും ഗ്രോ ബാഗും എല്ലാം കൊണ്ടുപോയി കുട്ടികളെക്കൊണ്ട് കൃഷി ചെയ്യിപ്പിച്ച് സ്കൂളിൽ നല്ലൊരു പച്ചക്കറി വളർത്തിയെടുക്കാൻ വേണ്ടി നമുക്ക് സാധിച്ചു. അത് തീർച്ചയായും അഭിമാനമുള്ള ഒരു കാര്യം തന്നെയാണ്. ഞാനും കുട്ടികളും ചേർന്നിട്ടുള്ള കൃഷിരീതി നമുക്കൊന്ന് കാണാം. പരിസ്ഥിതി ദിനത്തിൻറെ അന്ന് ഇവിടെ സ്കൂളിൽ വന്നിരുന്നു. അന്നത്തെ ദിവസം വൃക്ഷത്തൈകൾ എല്ലാം ഇവിടെ നട്ടിരുന്നു. അന്ന് വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികളോട് പറഞ്ഞിരുന്നു നമ്മുടെ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം തന്നെ ഇനി ഉണ്ടാക്കും എന്നുള്ള കാര്യം. ഒത്തിരി ആരോഗ്യപ്രശ്നം അതുപോലെതന്നെ അമ്മയുടെ മരണം എന്നിവ മൂലം ഒന്നും അതിനുവേണ്ടി സാധിച്ചില്ല. അതിനുശേഷം അവിടെ സ്കൂളിൽ പോയി ഹെഡ്മാസ്റ്ററുടെ സമ്മതത്തോടുകൂടി ഒരു പച്ചക്കറി തോട്ടം അവിടെ ഉണ്ടാക്കുകയുണ്ടായി.