ബ്രസ്റ്റ് ക്യാൻസർ ഉണ്ടാക്കാനുള്ള കാരണങ്ങളെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ കണക്ക് നോക്കിയാൽ എട്ടിൽ ഒരു സ്ത്രീക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകും എന്ന് ഉള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. നമ്മുടെ ഇന്ത്യയിലുള്ള യഥാർത്ഥ കണക്കുകൾ നമുക്ക് ഇപ്പോഴും ലഭ്യമല്ല എങ്കിലും മെട്രോ നഗരങ്ങളിലെയും അതുപോലെതന്നെ കേരളത്തിലെ മുഴുവനും കണക്ക് നോക്കിയാൽ നമ്മൾ എട്ടിൽ ഒരു സ്ത്രീക്ക് ഇതുപോലെയുള്ള ബ്രെസ്റ്റ് കാൻസർ ഉണ്ട് എന്നുള്ള കണക്കിലേക്ക് നമ്മളും അടുത്തു കൊണ്ടിരിക്കുകയാണ്. ബ്രസ്റ്റ് കാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്.
അയയിൽ ഒന്നുമാത്രം സംഭവിച്ചത് കൊണ്ട് ഒരു വ്യക്തിക്ക് സ്തനം അർബുദം ഉണ്ടാകാനുള്ള സാധ്യത വരുന്നില്ല. പലകാരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോൾ മാത്രമാണ് ഇതുപോലെയുള്ള ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുന്നത്. പൊതുവായി നോക്കിയാൽ നമ്മുടെ ശരീരത്തിന്റെ ജനറ്റിക് അതുപോലെതന്നെ നമ്മുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി തുടങ്ങിയ ഘടകങ്ങൾ നമുക്ക് മാറ്റാൻ പറ്റാത്തതാണ്. അതുകൊണ്ടുതന്നെ ബ്രസ്റ്റ് ക്യാൻസർ എന്തുകൊണ്ടാണ് വരുന്നത് എന്നതിന് പിന്നിലുള്ള കാരണം നമുക്ക് കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. എന്നാൽ ഇന്നത്തെ കാലത്ത് ക്യാൻസർ എങ്ങനെയാണ് വരുന്നത് എന്നുള്ള കാര്യം നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും എന്നുള്ളത് മറ്റൊരു വാസ്തവമാണ്. മറ്റുള്ള ക്യാൻസറിനെ പോലെ തന്നെ ബ്രസ്റ്റ് ക്യാൻസറും അതിനും വില്ലനായി വരുന്നത് പ്രായം തന്നെയാണ്. പ്രായം കൂടുന്നതിനനുസരിച്ച് ബ്രസ്റ്റ് കാൻസർ സാധ്യത കൂടിക്കൊണ്ടിരിക്കും. ഭൂരിഭാഗം ട്രസ്റ്റ് കാൻസറും ഉണ്ടാകുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ്. അടുത്തതായി ഇതുപോലെ ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നതിനുള്ള റിസ്ക് ഫാക്ടർ എന്ന് പറയുന്നത് സ്ത്രീ ആയിരിക്കുക എന്നുള്ളത് തന്നെയാണ്. കാരണം ഏകദേശം 98 ശതമാനം ബ്രസ്റ്റ് ക്യാൻസറും ഉണ്ടാകുന്നത് സ്ത്രീകളിലാണ്.