ടോയ്‌ലറ്റിൽ പോയി വരുന്ന ആളുടെ വിസർജ്യത്തിന്റെ നിറം മനസ്സിലാക്കി രോഗം കണ്ടുപിടിക്കാം

ടോയ്‌ലറ്റിൽ പോയി വരുന്ന ഒരാളോട് നിങ്ങളുടെ വിസർജ്യത്തിന് നിറം എന്താണ് എന്ന് ചോദിച്ചാൽ പെട്ടെന്ന് അയാൾക്ക് ഉത്തരം പറയാൻ സാധിക്കുകയില്ല കാരണം മുൻപ് ഇന്ത്യൻ ക്ലോസറ്റ് ആണെങ്കിൽ ഇതൊക്കെ തിരിച്ചറിയാനുള്ള മാർഗം ഉണ്ടായിരുന്നു. ഇപ്പോൾ യൂറോപ്യൻ ക്ലോസറ്റ് ആയതുകൊണ്ട് മല വിസർജൃത്തിനു ശേഷം ഫ്ലഷ് ചെയ്തു വരുന്നു എന്നല്ലാതെ വിസർജ്യത്തിന്റെ നിറം ഒന്നും ആരും ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് സത്യാവസ്ഥ. എന്നാൽ നമ്മുടെ മനുഷ്യന്മാരുടെ ഒക്കെ മലവിസർജ്യത്തിന്റെ നിറം മനസ്സിലാക്കിയാൽ എന്തൊക്കെ രോഗങ്ങളാണ് വരാനുള്ള സാധ്യത എന്ന് ഒരു പരിധിവരെ മനസ്സിലാക്കാൻ സാധിക്കും എന്നുള്ളതാണ് ഒരു വസ്തുത. അതുകൊണ്ടുതന്നെ മല വിസർജ്യത്തിൽ വരുന്ന നിറവ്യത്യാസം ഏതൊക്കെ രോഗങ്ങൾ വരുന്നതിനുള്ള കാരണങ്ങളാണ് എന്ന് ഞാൻ വിശദീകരിക്കുകയാണ്. സാധാരണയായി മല വിസർജ്യത്തിന്റെ നിറം എന്താണ് എന്നുള്ള കാര്യം ഇത് കേൾക്കുമ്പോൾ പലർക്കും സംശയം തോന്നാം. യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിലെ കൊഴുപ്പിന് എല്ലാം ദഹിപ്പിക്കുന്ന കരൾ പുറപ്പെടുവിക്കുന്ന പിത്ത രസത്തിന്റെ നിറം അനുസരിച്ചാണ് നമ്മുടെ മതവിസർജ്യത്തിന്റെ നിറം തീരുമാനിക്കുന്നത്. പിത്തരസത്തിന്റെ നിറം എന്നു പറയുന്നത് കടുത്ത പച്ച കളർ ആണ്.

ഈ പിത്തരസം നമ്മുടെ ആഹാരത്തിൽ കലർന്ന് കുടലിലൂടെ സഞ്ചരിക്കുന്ന സമയം ദഹനത്തിന്റെ പലവിധത്തിലുള്ള പ്രക്രിയകളിലൂടെ കടന്നുവന്ന ഒടുവിൽ മല മായി മലാശയത്തിൽ വരുമ്പോൾ അതിന് ഒരു ബ്രൗൺ കളർ ആകും. അതായത് കടുത്ത ബ്രൗൺ കളർ ആയി മാറുന്നു. ഈ ബ്രൗൺ കളർ ആണ് പൊതുവേ മനുഷ്യവിസർജ്യത്തിന്റെ നിറം എന്നു പറയുന്നത്. ഇതിൽ ചില തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ വരാം. ചിലർക്ക് ലൈറ്റ് ബ്രൗൺ കളർ വരാം. മറ്റു ചില ആളുകൾക്ക് ഡാർക്ക് ബ്രൗൺ കളർ വന്നേക്കാം. ഇങ്ങനെ ചില ഏറ്റക്കുറച്ചിലുകൾ വരുന്നത് സർവ സാധാരണം ആണ്. ഇതിൻറെ കാരണം എന്ന് പറയുന്നത് അതിൻറെ പിത്തരസവും തുടർന്നുവരുന്ന അനുബന്ധകാര്യങ്ങളും തമ്മിലുള്ള കളർ ചേഞ്ചാണ്. ഇനി കൂടുതലായി ഇതിനെപ്പറ്റി അറിയാൻ വീഡിയോ തന്നെ മുഴുവനായി കാണുക.