ഇനി ആർക്കും വളരെ എളുപ്പത്തിൽ തേനീച്ച വളർത്താം

തേനീച്ച എങ്ങനെയാണ് നമ്മുടെ വീട്ടിൽ എളുപ്പത്തിൽ വളർത്തുക എന്നതിനെ പറ്റിയുള്ള വിശദമായ ഒരു വിവരണം തന്നെയാണ് നിങ്ങൾക്ക് ഇന്നത്തെ വീഡിയോയിൽ കാണാൻ സാധിക്കുക. തേനീച്ച എന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ നമുക്ക് പൊതുവേ പേടിയാണ്. എന്നാൽ വളരെ ഈസിയായി തന്നെ ഇവിടെ തേനീച്ചയെ കൈകാര്യം ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം. നമുക്ക് എല്ലാവർക്കും തേനിന്റെ ഔഷധഗുണങ്ങൾ അറിയാം. നമ്മുടെ എല്ലാവരുടെയും വീട്ടിൽ തേനീച്ചക്കൂട് അത്യാവശ്യം തന്നെയാണ്. തേനീച്ചക്കൂടെ എങ്ങനെയാണ് സെറ്റ് ചെയ്യുക എന്നുള്ളത് നമുക്ക് ഇവിടെ കാണാം. ഏകദേശം 20 വർഷത്തോളം എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തിയാണ് തേനീച്ച വളർത്തലിനെ പറ്റി നമുക്ക് ഇവിടെ കാര്യങ്ങൾ പറഞ്ഞുതരുന്നത്. വീടുകളിൽ പോയി എല്ലാതരത്തിലുള്ള തേനീച്ച കൂടുകളും കൊടുക്കുകയും അതുപോലെതന്നെ അവർക്ക് സമയമാകുമ്പോൾ തേൻ എടുത്തു കൊടുക്കുകയും ചെയ്യുന്നതാണ്. സാധാരണയുള്ള ഇന്ത്യൻ തേനീച്ചയെ ആണ് ആദ്യമായി വീഡിയോയിൽ കാട്ടി തരുന്നത്. ഒരു തേനീച്ച കൂടിൽ തന്നെ 6 ഫ്രെയിം ഉണ്ടായിരിക്കും.

കിഴക്കോട്ട് ദർശനം വരുന്ന രീതിയിൽ ആണ് തേനീച്ചക്കൂട് വയ്ക്കുക. സൂര്യൻ ഉദിക്കുന്നത് അറിഞ്ഞാൽ തന്നെ അവർക്ക് തേൻ എടുക്കാനും ഒക്കെ പുറത്തേക്ക് പെട്ടെന്ന് പോകുന്നതിനു വേണ്ടിയാണ് ഇങ്ങനെ കിഴക്ക് ദർശനം വയ്ക്കണം എന്ന് പറയുന്നത്. അതുപോലെതന്നെ കൂടെ വയ്ക്കുമ്പോൾ ഫ്രണ്ട് ഭാഗത്തേക്ക് കുറച്ചു ചെരിച്ചു വേണം വയ്ക്കാൻ. മൂന്നു തരത്തിലുള്ള ഈച്ചകൾ ആയിരിക്കും ഉണ്ടാവുക. വേലക്കാരി ഈച്ചകൾ റാണി ഈച്ചകൾ ആണ് ഈച്ചകൾ എന്നിങ്ങനെയാണ് അവർ. ആൺ ഈച്ചകളെ മടിയൻ ഈച്ചകൾ എന്നാണ് പറയുന്നത്. ഈ വീഡിയോയിൽ കാണുന്നത് ഏകദേശം മുഴുവൻ വേലക്കാരി ഈച്ചകൾ ആണ്. അതുപോലെതന്നെ ഫ്രെയിം പിടിക്കുമ്പോൾ എപ്പോഴും സ്ട്രൈറ്റ് ആയി പിടിക്കേണ്ടതാണ്. അല്ലെങ്കിൽ അട പൊട്ടി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.