സ്ട്രോക്ക് വരുന്നതിനേക്കാൾ മുന്നേ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

നമ്മൾ മുന്നേ ഈ ചാനലിൽ തന്നെ ഹൃദ്രോഗത്തെ പറ്റി ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് ഹൃദ്രോഗം പോലെ തന്നെ ജീവഹാനി സംഭവിക്കാവുന്ന ഒരു രോഗമാണ്. അത് ഇപ്പോൾ ചെറുപ്പക്കാരനും കണ്ടുവരുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഇതും ഒരു ജീവിതശൈലി രോഗത്തിന്റെ ഭാഗമായി തന്നെ വരുന്നതാണ് അതിന്റെ സൂചനയാണ് നമ്മൾ കാണുന്നത്. മസ്തിഷ്കാഘാതം എന്ന് പറയുന്നത് എന്താണ്? നമ്മൾ ഹൃദയാഘാതം എന്നു പറയുന്നതുപോലെ തന്നെ മസ്തിഷ്കത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജനും രക്തപ്രവാഹവും ഗ്ലൂക്കോസും ഒന്ന് ചെല്ലാതെ വരുമ്പോൾ ആ കോശങ്ങൾക്ക് ഹാനി സംഭവിക്കുകയും അതിനെ തുടർന്ന് ആഘോഷങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കാതെ വരികയും ആ കോശങ്ങൾ വഴി പ്രവർത്തി ശരീരഭാഗങ്ങൾ ശരിയായ രീതിയിൽ ചലിക്കാതെ ഇരിക്കുകയും ചെയ്യുന്നതാണ് മസ്തിഷ്ക ആഘാതം. കൈ ചലിപ്പിക്കേണ്ട കോശങ്ങൾ നശിച്ചു പോകുകയാണെങ്കിൽ നമ്മുടെ കൈയുടെ ചണം പിന്നെ ഉണ്ടാവുകയില്ല. അതുപോലെതന്നെ മറ്റു ഭാഗങ്ങളിലേക്കുള്ള കോശങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാണ്.

മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് തലച്ചോറിലേക്ക് ഉള്ള രക്ത ധമനികളിൽ അടവ് സംഭവിക്കുകയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടി രക്തം ഒലിച്ചിറങ്ങുകയും ചെയ്യുന്ന അവസ്ഥയും ആകാം. ഇങ്ങനെ രണ്ടു വിധത്തിലും നമുക്ക് പറയാവുന്നതാണ്. അതായത് രക്തം കട്ടപിടിക്കുന്നത് മൂലം ഉണ്ടാകുന്ന മസ്തിഷ്ക ആഘാതവും അതുപോലെതന്നെ രക്ത ധമനി പൊട്ടി ചോര വരുന്നത് മൂലം ഉണ്ടാകുന്ന മസ്തിഷ്ക ആഘാതവും ആണ് ഉള്ളത്. ഇതിൽ രക്തം കട്ടപിടിച്ച് രക്തക്കുഴൽ അടയുന്ന മസ്തിഷ്ക ആഘാതമാണ് കൂടുതൽ കോമൺ ആയി കാണുന്നത്. എന്നാൽ രക്തസ്രാവം മൂലമുള്ള മസ്തിഷ്ക ആഘാതമാണ് കൂടുതൽ ഗുരുതരമായ കാര്യം. 100% ത്തിൽ പറയുകയാണെങ്കിൽ 70 മുതൽ 80% വരെ ഇതുപോലെ രക്തം കട്ടപിടിച്ചു വരുന്ന മസ്തിഷ്കാഘാതവും ബാക്കിവരുന്ന 20% മാത്രമാണ് രക്തസ്രാവം മൂലം ഉണ്ടാകുന്ന മസ്തിഷ്ക ആഘാതമായി വരുന്നത്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.