സ്തനാർബുദത്തെ പറ്റി ഇനി എല്ലാം മനസ്സിലാക്കാം

സ്ഥാനാർബുദം അല്ലെങ്കിൽ ബ്രസ്റ്റ് ക്യാൻസർ എന്ന് പറയുന്നത് ഇന്നത്തെ കാലത്ത് സർവ്വസാധാരണമായി നടന്നുകൊണ്ടിരിക്കുന്ന ഒരു രോഗം ആണെങ്കിൽ പോലും ഇത്തരത്തിൽ ഒരു രോഗം പിടിപെട്ടാൽ അത് രോഗിയുടെ മനസ്സിനെ അതുപോലെതന്നെ ശരീരത്തെയും വല്ലാതെ തന്നെ കാര്യമായി ബാധിക്കുന്നതാണ്. മുന്നോട്ടു ജീവിക്കുവാനുള്ള അവരുടെ അതിയായ ആഗ്രഹം കാണുമ്പോൾ അത് മറ്റുള്ള ആളുകളുടെ മനസ്സിനെ പോലും മുറിവ് ഉണ്ടാക്കുന്നതാണ്. ഇത്തരത്തിൽ പടർന്നുകൊണ്ടിരിക്കുന്ന സ്ഥാനാർബുദം എന്തുകൊണ്ടാണ് ഇന്നത്തെ കാലത്ത് കൂടുതലായി ഗണ്യമായി തോതിൽ വർദ്ധിച്ചുവരുന്നത് എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. അതിന്റെ കാരണങ്ങൾ മനസ്സിലാക്കിയാൽ തന്നെ നമുക്ക് ഈ രോഗത്തിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാൻ സാധിക്കുന്നതാണ്. സ്ത്രീകളിൽ കൂടുതലായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്രസ്റ്റ് കാൻസർ. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇതുപോലെ ബ്രസ്റ്റ് കാൻസർ വരുവാനുള്ള സാധ്യതയുണ്ട് എന്നുള്ളത് പലർക്കും അറിയില്ല. ബ്രസ്റ്റ് ക്യാൻസർ കൂടുന്നു എന്നതിലുപരി ചെറിയ പ്രായത്തിൽ തന്നെ ബ്രെസ്റ്റ് കാൻസർ ഉണ്ടാകുന്നു എന്നുള്ളതാണ് വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. അമേരിക്കയിലെ കണക്കുകൾ കാണിക്കുന്നത് ബ്രസ്റ്റ് കാൻസർ വരുന്ന ആവറേജ് പ്രായം 62 വയസ്സ് ആണ് എന്നുള്ളതാണ്. പക്ഷേ ഇന്ത്യയിൽ അത് 46 വയസ്സാണ്. അതായത് ഏകദേശം 16 വർഷം മുന്നേ തന്നെ ഈ ഒരു രോഗം നമ്മളെ പിടിപെടുന്നു. മാത്രമല്ല ബ്രസ്റ്റ് ക്യാൻസർ നേരത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിൽ പോലും ഇന്ത്യയിൽ 50 ശതമാനവും കണ്ടെത്തുന്നത് കാൻസർ പടർന്ന് മൂന്നാമത്തെ സ്റ്റേജ് അല്ലെങ്കിൽ നാലാം സ്റ്റേജ് ആകുന്ന സമയത്താണ്. ഇത് വളരെ വിഷമം ഉളവാക്കുന്ന ഒരു കാര്യമാണ്. ആധുനിക ചികിത്സാ സംവിധാനങ്ങൾ എല്ലാം ഇന്ത്യയിൽ ഇന്ന് ലഭ്യമാണ്. എന്തുകൊണ്ടാണ് ഓപ്പറേഷനും കീമോതെറാപ്പിയും ഒക്കെ ചെയ്താലും രോഗം വീണ്ടും വരുന്നത്. ബ്രസ്റ്റ് എടുത്ത് കളഞ്ഞവരിൽ പോലും എന്തുകൊണ്ടാണ് ബ്രയിനിലും ലെൻസിലും ലിവറിലും അസ്ഥിയിലും ഒക്കെ വീണ്ടും കാൻസർ വരുന്നത്? മരുന്നുകളുടെയും ഓപ്പറേഷന്റെയും കുറവ് മാത്രമല്ല ജീവിതശൈലിയിൽ ഉണ്ടാകുന്ന വേദിയാനങ്ങൾ ആണ് ബ്രസ്റ്റ് കാൻസർ വർദ്ധിക്കുവാനുള്ള കാരണം എന്ന് എല്ലാവർക്കും അറിയുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് ക്യാൻസർ ചികിത്സയിൽ ജീവിതശൈലി ക്രമീകരണത്തിന് പ്രാധാന്യം നൽകാത്തത് എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.

എന്തുകൊണ്ടാണ് ക്യാൻസറിന്റെ അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കുന്നതിലൂടെ ക്യാൻസർ തടയാനും ചികിത്സിക്കാനും നമ്മൾ ശ്രമിക്കാത്തത്? ഇത്തരം കാര്യങ്ങൾ എപ്പോഴും മലയാളികളുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന കാര്യമായിരിക്കും. ഈ സ്ഥാനാർബുദം അല്ലെങ്കിൽ ബ്രസ്റ്റ് ക്യാൻസർ എന്നിവയെ പറ്റിയുള്ള നിങ്ങളുടെ എല്ലാവിധ സംശയങ്ങളും ദൂരീകരിക്കുന്നതിന് വേണ്ടിയുള്ള ഒരു വീഡിയോ ആണ് ഇത്. അതുകൊണ്ടുതന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.