ഫാറ്റി ലിവർ മാറാനും കരൾ ക്ലീൻ ആകാനും ഇങ്ങനെ ചെയ്താൽ മതി

ഫാറ്റി ലിവർ എന്ന് പറയുന്ന അസുഖത്തെ പറ്റിയാണ് ഇന്ന് നിങ്ങൾക്ക്   മുന്നിൽ സംസാരിക്കാൻ ആയി ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്ത് നമുക്ക് എല്ലാവർക്കും വളരെ സർവസാധാരണയായി കണ്ടുവരുന്ന ഒരു കണ്ടീഷൻ ആണ് ഫാറ്റി ലിവർ. ആരെങ്കിലും എന്തെങ്കിലും കാര്യത്തിനുവേണ്ടി അൾട്രാ സൗണ്ട് സ്കാൻ ഒക്കെ ചെയ്യുമ്പോൾ ആസ്കാൻ ചെയ്യുന്ന ഡോക്ടർ അതിൽ എഴുതിയിട്ടുണ്ടാകും ഫാറ്റ് ലിവർ ആണ് എന്നുള്ളത്. നമ്മുടെ ജീവിതത്തിൻറെ ഭാഗമായി അത്രയും കോമൺ ആയ ഒരു കാര്യമായി ഇപ്പോൾ ഇത് വന്നു കൊണ്ടിരിക്കുകയാണ്. ഫാറ്റി ലിവർ എന്ന് പറയുന്നത് ഒരു ലിവറിന്റെ അസുഖമാണോ എന്നുള്ള കാര്യമാണ് നമ്മൾ ആദ്യം തന്നെ ചിന്തിക്കേണ്ടത്. സത്യത്തിൽ ഫാറ്റിലിവർ എന്ന് പറയുന്നത് ലിവറിന് മാത്രം ബാധിക്കുന്ന ഒരു അസുഖമല്ല. നമ്മുടെ ശരീരത്തിന് മൊത്തം ഉണ്ടാകുന്ന രീതിയിലുള്ള ഒരു രോഗാവസ്ഥയാണ്. ഇതിന് നമ്മൾ മെറ്റബോളിക് സിൻഡ്രം എന്നാണ് പറയുന്നത്.

ശരിക്കും എന്താണ് സംഭവിക്കുന്നത് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ശരീരത്തെ ഒരു മെഷീൻ ആയി നമ്മൾ പരിഗണിക്കുക. നമ്മൾ വണ്ടിയിൽ ഒരു പെട്രോൾ അടിച്ചു കഴിഞ്ഞാൽ ഓടി കഴിഞ്ഞിട്ടുള്ളത് ബാക്കി പെട്രോൾ ആയിട്ട് തന്നെയാണ് അവിടെ കിടക്കുന്നത്. എന്നാൽ നമ്മുടെ ശരീരത്തിന്റെ കാര്യം അങ്ങനെയല്ല. നമ്മുടെ ശരീരം ഭക്ഷിക്കുന്നത് കഴിഞ്ഞ് ബാക്കി വരുന്ന ഊർജ്ജം കൊഴുപ്പ് ആയിട്ടാണ് നമ്മുടെ ശരീരം അത് സ്റ്റോർ ചെയ്യുന്നത്. അങ്ങനെയുള്ള ആ കൊഴുപ്പ് നമ്മുടെ ശരീരത്തിൽ എല്ലാ ഭാഗത്തും ഡെപ്പോസിറ്റ് ചെയ്യുന്നതാണ്. അത് നമ്മുടെ മസിലുകളിൽ അതുപോലെ രക്തക്കുഴലുകളിൽ വയറിന് ചുറ്റുമുള്ള സ്കിന്നിൽ അതുപോലെതന്നെ ലിവറിലും അത് ഡെപ്പോസിറ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. സാധാരണയായി നമ്മുടെ ലിവറിൽ ആണ് ഇത്തരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് കൂടുതലായും സ്റ്റോർ ചെയ്യുന്നത്. ഇനി ഇത്തരത്തിലുള്ള പ്രശ്നം എങ്ങനെയാണ് മാറ്റുന്നത് എന്ന് അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.