എല്ലുകളുടെ ബലം കൂട്ടാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

സാധാരണ എത്ര കട്ടിയിൽ ആണോ എല്ലുകൾ ഇരിക്കേണ്ടത് ആ കട്ടിയിൽ അല്ലാതെ എല്ലുകളുടെ കട്ടി കുറഞ്ഞു പോകുന്ന രീതിയിലുള്ള പ്രശ്നങ്ങളുണ്ട്. ഇത്തരത്തിലുള്ള പ്രശ്നം കൂടുതലായും സ്ത്രീകൾ രോഗം ആയിട്ടാണ് കാണാറുള്ളത്. ആ പറയുന്ന കാര്യത്തിൽ ചെറിയ വാസ്തവം ഉള്ളതാണ്. ഒരു നൂറ് സ്ത്രീകളെ എടുത്തു കഴിഞ്ഞാൽ അതിൽ 50 സ്ത്രീകൾക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സ് കഴിഞ്ഞ ആളുകളിൽ ആണെങ്കിൽ ഈ രോഗം പിടിപെടാനുള്ള സാധ്യത വളരെയധികം കൂടുന്നു. പുരുഷന്മാരിൽ 100 പേരെ എടുത്താൽ 20 പേർക്കാണ് ഇത്തരത്തിലുള്ള രോഗം പിടിപെടാനുള്ള സാധ്യത ഉള്ളത്. ഇത് സാധാരണഗതിയിൽ വരുന്ന ഒരു പ്രക്രിയയാണ്. പ്രായമാകുന്നു മുടി നരയ്ക്കുന്നു കണ്ണുകൾക്ക് തിമിരം ഉണ്ടാകുന്നു ഇതൊക്കെ പോലെ തന്നെ വരുന്ന സാധാരണ രീതിയിലുള്ള ഒരു പ്രക്രിയ തന്നെയാണ്. ഇത് ഒരു രോഗാവസ്ഥയിലേക്ക് മാറുമ്പോൾ ആണ് ഈ അസുഖം ഇങ്ങനെ പറയുന്നത്. പോസ്റ്റീയോ പൊറോസിസ് എല്ലാവർക്കും ഉണ്ടാകുമോ എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്. എല്ലാവർക്കും ഒരു പരിധിവരെ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാറുണ്ട്. ഏകദേശം നമ്മൾ 30 വയസ്സ് കാലം വരെയാണ് നമ്മുടെ എല്ലുകളിൽ നല്ല രീതിയിൽ കാൽസ്യം ഡെപ്പോസിറ്റ് ആകുന്നത്. അത്രയും കാലം ആണ് നമ്മുടെ എല്ലുകൾ ബലപ്പെടുന്നത്.

എല്ലുകൾ ബലപ്പെടുന്ന സമയത്താണ് നല്ല ആരോഗ്യകരമായ ഭക്ഷണ ശൈലി ഉണ്ടാകണം. ആവശ്യത്തിനുള്ള വ്യായാമം ഉണ്ടാകണം. വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം. ഇങ്ങനെയൊക്കെ ഉണ്ടെങ്കിൽ മാത്രമാണ് 30 വയസ്സിനുള്ളിൽ എല്ലുകൾക്ക് എത്രത്തോളം ബലം ആവശ്യമുണ്ട് അത്രത്തോളം ബലം വരുന്നത്. അതിനുശേഷം പിന്നീട് എല്ലിൽ നിന്നും കാൽസ്യം ഒലിച്ചുപോകുന്ന അവസ്ഥയാണ് കണ്ടു വരാറുള്ളത്. അത് കാലക്രമേണ എല്ലാവർക്കും തന്നെ വരുന്ന അസുഖമാണ്. എല്ലുകൾക്ക് ഒടിപോലെ സംഭവിക്കാനുള്ള സാധ്യതയാണ് ഈ അസുഖം കൊണ്ട് ഉണ്ടാകുന്നത്. ഇനി കൂടുതലായി ഇതിനെപ്പറ്റി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.