ശരീരത്തിലെ ഒട്ടുമിക്ക വേദനകളും മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി

വാർദ്ധക്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു അസുഖമാണ് ജോയിൻറ് പെയിൻ അഥവാ സന്ധികളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ. എന്തുകൊണ്ടാണ് സന്ധികളിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ സാധാരണഗതിയിൽ ജോയിന്റുകൾ ആണ് നമ്മുടെ ശരീരത്തിന്റെ ബാലൻസ് അഥവാ ഭാരം നിയന്ത്രിച്ച് നിർത്തുന്നത്. കാലക്രമേണ ഇത് പല കാരണങ്ങൾ കൊണ്ടും തേയ്മാനം സംഭവിക്കാവുന്നതാണ്. വാദം അല്ലെങ്കിൽ മുൻപേ ഉണ്ടായ ഫ്രാക്ച്ചറുകൾ അല്ലെങ്കിൽ എല്ലിൽ ഉണ്ടായ ചതവുകൾ പൊട്ടലുകൾ മുട്ടിനുള്ളിൽ ഉണ്ടാകുന്ന ഞരമ്പുകളുടെ ശസ്ത്രക്രിയ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം വരാം. നമ്മുടെ ഓരോ ജോയിന്റിലും ഓരോ പാടയുണ്ട്. അങ്ങനെ ഉണ്ടാകുന്ന പാഠ നശിച്ചു പോകുന്നത് മൂലം ഉണ്ടാകുന്നതാണ് ഇത്തരത്തിലുള്ള തേയ്മാനങ്ങൾ എന്ന് പറയുന്നത്. അതുതന്നെ പലതരത്തിലും ഉണ്ട്. ജോയിൻറ് തേയ്മാനം മുട്ടുകളിൽ ഒക്കെ സംഭവിക്കുമ്പോൾ നമ്മൾ നാല് രീതിയിൽ ആണ് ഇത് തരം തിരിക്കുന്നത്. ആദ്യത്തേത് എന്ന് പറയുകയാണെങ്കിൽ ചെറിയ രീതിയിലുള്ള ഒരു വേദന മാത്രമേ അനുഭവപ്പെടാറുള്ളൂ. ഇതിനെയാണ് നമ്മൾ ഗ്രേഡ് വൺ എന്ന് പറയുന്നത്.

ഇത്തരത്തിലുള്ള ആളുകൾക്ക് സാധാരണ രീതിയിൽ നമ്മൾ വ്യായാമങ്ങളിലൂടെയും അതുപോലെതന്നെ മറ്റുള്ള ആക്ടിവിറ്റുകളിലൂടെയും മോഡിഫിക്കേഷൻ ലൂടെയും ഒക്കെ അവർക്ക് അത് നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്. രണ്ടാമത്തെ സെക്ഷനിൽ വരുന്ന ആളുകൾക്ക് വേദന മാറ്റുന്നതിനായി പെയിൻ കില്ലറുകൾ അതുപോലെതന്നെ വ്യായാമങ്ങൾ എന്നിവയിലൂടെ ഒക്കെ തന്നെ വലിയ സൈഡ് എഫക്ട് ഒന്നുമില്ലാതെ നമുക്ക് ഇത് മാനേജ് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിൽ ഗ്രേഡ് ത്രീയും അതുപോലെതന്നെ ഫോറും നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട രീതിയിലുള്ള അവസ്ഥകളാണ്. ഗ്രേഡ് ത്രീ എന്നു പറയുന്നത് നമ്മുടെ മുട്ടിനുള്ളിൽ ഉള്ള പാട അടർന്നു പോകുന്ന രീതിയിലുള്ള സ്റ്റേജ് ആണ്. അത് അടർന്ന് പോയി തുടങ്ങി കഴിഞ്ഞാൽ പിന്നീട് നമുക്ക് അത് ഓപ്പറേഷനിലൂടെ മാത്രമേ പിടിച്ചുനിർത്താൻ സാധിക്കുകയുള്ളൂ. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.