പ്രമേഹമുള്ളവർ തീർച്ചയായും ഇത് കാണാതെ പോകരുത്

നമ്മുടെ കാൽപാദം മുതൽ തലമുടിയുടെ അറ്റംവരെ ഉള്ള എല്ലാ ഭാഗങ്ങളെയും പ്രമേഹം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബാധിക്കുന്നതാണ്. ഉദാഹരണമായി നമ്മൾ മുകളിൽ നിന്ന് വരുകയാണെങ്കിൽ കണ്ണ് അതിൻറെ റെറ്റിനയെ മുഴുവനായും ചിലന്തിവല പോലെ വന്ന് അത് കണ്ണിൻറെ കാഴ്ചയെ പൂർണ്ണമായും ഇല്ലാതാക്കുന്നു. അന്ധത വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് അത് ഡയബറ്റിക്സ് ആണ്. അതുപോലെതന്നെ ഗ്ലോക്കോമ എന്ന് പറയപ്പെടുന്ന കണ്ണിന്റെ അസുഖം കൂടുതലായും ഡയബറ്റിക്സ് ഉള്ള ആളുകൾക്ക് പിടിപെടുന്നതാണ്. അതുപോലെതന്നെ കണ്ണിൽ സമ്മർദ്ദം ടെൻഷൻ ഒക്കെ കൂടുന്നത് ഡയബറ്റിക്സ് ഉള്ള ആളുകൾക്ക് പൊതുവേ കാണപ്പെടുന്ന അസുഖങ്ങൾ ആണ്. നമ്മുടെ രക്തക്കുഴലിൽ ഉള്ള ഷുഗർ മാറുന്നതിനനുസരിച്ച് കണ്ണിൻറെ ലെൻസിലും മാറ്റം വരുന്നു. അങ്ങനെ കാഴ്ചയിൽ വരെ നമുക്ക് ഫ്ലെക്വേഷൻ ഉണ്ടാകുന്നു.

ഡയബറ്റിസ് നല്ലതുപോലെ നിയന്ത്രിച്ചതിനുശേഷം മാത്രമേ നിങ്ങൾ കണ്ണാടി ഉപയോഗിക്കാൻ പാടുകയുള്ളൂ എന്ന് പലരും പറയുന്നുണ്ട്. അതിൻറെ പിന്നിലെ കാരണം ഇതു തന്നെയാണ്. ഇതിന് നമുക്ക് ഒരു പരിധി വരെ തടയാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി നമ്മൾ ഏകദേശം ഒക്കെ തുടർച്ചയായി നേത്ര പരിശോധന നടത്തുകയും അതുപോലെതന്നെ ഇത്തരത്തിൽ വരുന്ന പ്രശ്നങ്ങളെ ലൈസർ ഉപയോഗിച്ച് ഇല്ലാതാക്കുകയും ചെയ്യേണ്ടതാണ്. അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യം എന്ന് പറയുകയാണെങ്കിൽ നമ്മുടെ ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും അതുപോലെതന്നെ കൊളസ്ട്രോൾ വേണ്ട രീതിയിൽ നിയന്ത്രിക്കുകയും അതുപോലെതന്നെ ബ്ലഡ് പ്രഷർ ഉണ്ടെങ്കിൽ അതും ക്രമീകരിക്കുകയാണെങ്കിൽ ഒരു പരിധിവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.