ഇത്തരത്തിലുള്ള തലകറക്കം പിന്നീട് ഗൗരവമായി മാറിയേക്കാം

തലകറക്കം എന്നു പറയുന്നത് ഏത് പ്രായത്തിലും ഏതൊരാൾക്കും ഉണ്ടാകുന്ന കോമൺ ആയിട്ടുള്ള ഒരു ലക്ഷണമാണ്. എന്നാൽ തലകറക്കത്തിന്റെ കൂടെ തന്നെ കണ്ണിൽ ഇരുട്ട് കയറുക സെക്കൻഡുകൾക്ക് ബോധക്ഷയം സംഭവിക്കുക അല്ലെങ്കിൽ ഓർമ്മ പോവുക ഇങ്ങനെയുള്ള ലക്ഷണങ്ങളൊക്കെ ഉണ്ടാവുകയാണെങ്കിൽ അത് ഹൃദയസംബന്ധമായ കാര്യങ്ങൾ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും വയസ്സായ ആളുകൾക്ക് നമുക്ക് കറണ്ടിനെ സർക്യൂട്ട് എന്നതുപോലെ തന്നെ അല്ലെങ്കിൽ ടോർച്ചിനെ ബാറ്ററി എന്നുള്ളത് പോലെ തന്നെ ഹാർട്ടിനെ പ്രവർത്തനത്തിന് അതിനു വേണ്ട കറണ്ടുകൾ പുറപ്പെടുവിക്കേണ്ട ബാറ്ററിയാണ് പേസ്മേക്കർ എന്ന് പറയുന്നത്. ഈ പേസ്മേക്കർ അതിൻറെ പ്രവർത്തികൾ പ്രായമാകുംതോറും കുറഞ്ഞു കൊണ്ടുവരുന്നു. പ്രത്യേകിച്ച് 70 80 വയസ്സുള്ള ആളുകൾക്ക് ഈ പേസ്മേക്കർ പ്രവർത്തനം കുറഞ്ഞു വരികയും അതുവഴി ഹാർട്ടിന് ബ്ലോക്കുകൾ ഉണ്ടാവുകയും ഹൃദയമിടിപ്പ് ഗണ്യമായി കുറയുകയും ചെയ്യുന്നു. ഹൃദയമിടിപ്പ് നല്ല രീതിയിൽ കുറയുമ്പോൾ ആണ് തലച്ചോറിൽ ഉള്ള രക്തപ്രവാഹം കുറയുകയും അതുവഴി കണ്ണിൽ ഇരുട്ട് കയറുകയും അങ്ങനെ ബോധക്ഷയം വരെ സംഭവിക്കുകയും ചെയ്തത്.

ഇത് നമ്മൾ തിരിച്ചറിയാതെ പോയാൽ പിന്നീട് ഇത് കൂടുതലായി കഴിഞ്ഞാൽ പിന്നീട് ഇത് സ്ട്രോക്ക് ആയി മാറുകയും ശരീരം തളർന്നു കിടക്കേണ്ട അവസ്ഥ വരെ എത്തുകയും ചെയ്യുന്നു. അതല്ല എന്നുണ്ടെങ്കിൽ ഹൃദയസ്തംഭനം വരെ ഉണ്ടാകാനുള്ള സാധ്യതയും പിന്നീട് മരണത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വയസ്സായ ആളുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാൽ അത് ഹൃദയസംബന്ധമായ പ്രശ്നം ആണോ എന്നുള്ള കാര്യം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയേണ്ടത് അത്യാവശ്യമേറിയ കാര്യമാണ്. ഇത്തരത്തിൽ കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള പല നൂതന സാങ്കേതിക വിദ്യകളും ഇന്ന് ലഭ്യമാണ്. അതുകൊണ്ടുതന്നെ ഇത്രയും പ്രശ്നങ്ങൾ കണ്ടു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടർ സമീപിക്കുക ആണ് ആദ്യം ചെയ്യേണ്ടത്. കൂടുതലായി ഇതിനെപ്പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.