ആസ്ത്മയെ കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും ഇവയാണ്

ആസ്ത്മ എന്ന ശ്വാസം മുട്ടിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യവുമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. ഇത് വളരെ സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു രോഗമാണ് എന്ന് എല്ലാവർക്കും അറിയാം. പ്രത്യേകിച്ചും കുട്ടികളിൽ ആണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ഒരു കുട്ടിക്ക് ആസ്ത്മ ആണ് എന്ന് പറയുമ്പോൾ ആ കുട്ടിയുടെ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ഒരുപാട് സംശയങ്ങളും അതുപോലെതന്നെ ടെൻഷനും തെറ്റിദ്ധാരണകളും അതിനെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങളും ഒക്കെയുണ്ട്. അപ്പോൾ അത് എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് പരിശോധിക്കാം. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് വരുന്ന ഇടയ്ക്കിടയ്ക്ക് ഉള്ള ചുമ അതിൻറെ പിന്നിലെ കാരണം എന്ന് പറയുന്നത് ആസ്മയാണ്. ഈ രോഗം വരുമ്പോൾ അതിൻറെ ലക്ഷണമായി വലിവ് തന്നെ ഉണ്ടാകണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല. ശ്വാസംമുട്ട് കൂടുന്ന സമയത്ത് മാത്രമാണ് ഇത് വലിവ് ആയി മാറുന്നത്.

കുട്ടികൾക്ക് ഒക്കെ വിട്ടുമാറാതെ വരുന്ന ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചുമകൾ രാവിലെ എഴുന്നേറ്റാൽ ഉടനെ തന്നെ ഉണ്ടാകുന്ന ചുമ അതുപോലെതന്നെ പൊടിമൂലം പ്രശ്നം ഉണ്ടാവുക ഇതൊക്കെ അലർജി മൂലം ഉണ്ടാകുന്ന ആസ്മയുടെ ലക്ഷണങ്ങളാണ്. ഈ ഒരു രോഗം പിടിപെടാനുള്ള കാരണം എന്താണ് എന്ന് എല്ലാവരും ചോദിക്കുന്ന ഒരു വിഷയമാണ്. ഈ ഒരു രോഗം നമ്മുടെ അടുത്ത ബന്ധുക്കൾക്കോ അല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ കുട്ടികൾക്കും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അടുത്ത ചോദ്യമായി വരുന്നത് ജീവിതകാലം മൊത്തം ഇങ്ങനെ കുട്ടികൾക്ക് ആസ്ത്മ ഉണ്ടാകുമോ എന്നുള്ളതാണ്. കുട്ടികൾക്കും അതുപോലെതന്നെ മുതിർന്നവർക്കും ഈ ഒരു രോഗം പിടിപെടുമ്പോൾ അതിൽ വ്യത്യാസമുണ്ട്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.