മഞ്ഞപിത്തം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്

നവജാത ശിശുക്കളിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തെ കുറിച്ചാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പോകുന്നത്. മഞ്ഞപ്പിത്തം എന്ന് പറഞ്ഞാൽ നമ്മുടെ എല്ലാവരുടെയും ധാരണ അത് കരളിൻറെ പ്രശ്നം കൊണ്ടുവരുന്ന ഒരു രോഗലക്ഷമാണ് എന്നാണ്. ഈ വസ്തുത ശരിയാണ് എങ്കിൽ കൂടി നവജാത ശിശുവിന് സംബന്ധിച്ചിടത്തോളം മഞ്ഞപ്പിത്തം കരളിന്റെ ലക്ഷണത്തേക്കാളും ഉപരി അധികം സങ്കീർണമായ അതുപോലെതന്നെ സാധാരണമായ മറ്റു പല കാരണങ്ങളുമുണ്ട്. ഇങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടും നവജാതശിശുക്കൾക്ക് മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യതയുണ്ട്. ഇതിൻറെ പ്രാധാന്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഒരു നവജാത ശിശുവിന് രക്തത്തിൽ മഞ്ഞപ്പിത്തം പ്രമാതീതമായി അധികരിച്ചാൽ അത് തലച്ചോറിനെ പടരാം എന്നതും തലച്ചോറിലേക്ക് പടർന്ന് അത് വളരെ ഗൗരവമുള്ള അസുഖങ്ങളിലേക്ക് കലാശിക്കും എന്നുള്ളത് കൂടിയാണ്. ഇത് കാരണമാണ് നവജാതശിശുക്കളിൽ മഞ്ഞപ്പിത്തം കാണുമ്പോൾ അത് ഉടനെ തന്നെ ചികിത്സിക്കണം എന്ന് ശിശുരോഗ വിദഗ്ധർ പറയുന്നത്. ഈ സവിശേഷതകൾ നവജാത ശിശുക്കൾ മാത്രമുള്ളതാണ് എന്ന് ഇവിടെ ഉറപ്പിച്ചു പറയുന്നു. ഇനി നവജാത ശിശുക്കളിൽ വരുന്ന മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

അവയെ നമുക്ക് പ്രധാനമായും രണ്ടായി തരം തിരിക്കാവുന്നതാണ്. ഒന്നാമത്തേത് ശസ്ത്രക്രിയ കൊണ്ട് നിവാരണം ചെയ്യാവുന്ന രീതിയിൽ ഉള്ള കാരണങ്ങൾ. രണ്ടാമത്തേത് പറയുകയാണെങ്കിൽ മരുന്നുകൾ കൊണ്ട് ചികിത്സിക്കേണ്ടത് ആണ്. ഈ മരുന്നുകൾ കൊണ്ട് ചികിത്സിക്കേണ്ടവ എന്ന് വെച്ചാൽ നവജാതശിശുക്കളിൽ മഞ്ഞപ്പിത്തത്തിനുള്ള മരുന്ന് എന്ന് പറയുന്നത് ഫോട്ടോതെറാപ്പിയാണ്. ഇത് എങ്ങനെയാണ് എന്ന് തിരിച്ചറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതുപോലെ കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.