രക്ഷിതാക്കൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങളാണ് ഇവ

ഇന്ന് നമ്മുടെ കാലത്ത് പല പുതിയ മാതാപിതാക്കൾക്കും അഭിമുഖീകരിക്കേണ്ടി വരുന്ന ചില പ്രശ്നങ്ങളാണ് ഇവിടെ പറഞ്ഞു തരുന്നത്. കുട്ടികളുടെ പെരുമാറ്റത്തെ കുറിച്ചും അതുപോലെ തന്നെ മറ്റുള്ള ആളുകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചും ഒരുപാട് ബോധവൽക്കരണം നമുക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന വീട്ടിൽ തന്നെ ഉണ്ടാകുന്ന ചെറിയ ചെറിയ അപകടങ്ങൾ ഉണ്ട്. അതാണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഒരു കുഞ്ഞ് ഉണ്ടായി ആറ് മാസം മുതൽ ആറു വയസ്സ് വരെയാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള നല്ല റിലേഷൻ ആദ്യത്തെ ആറുമാസം ഉണ്ടാകുമെന്നും അതിനുശേഷം ആണ് കുട്ടികൾ മുട്ടുകുത്തി ഇഴയാൻ തുടങ്ങുന്നതും അവർ അവരുടേതായ ഒരു ലോകത്ത് വ്യവഹരിക്കാൻ തുടങ്ങുന്നതും അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കുട്ടികൾ അവരുടെതായ ലോകത്തും മുട്ടുകുത്തി ഇഴഞ്ഞു വരുമ്പോൾ ഒക്കെ അവർക്ക് ചില വീഴ്ചകൾ ഉണ്ടാകാം.

നമ്മുടെ വീട്ടിൽ നമ്മൾ അവിടെയും ഇവിടെയും ആയി വലിച്ചെറിയുന്ന സാധനങ്ങൾ മുതൽ ഒരുപാട് പ്രശ്നങ്ങൾ കുട്ടികൾക്കുണ്ടാകാറുണ്ട്. ഒരു കുഞ്ഞു ഒരു വീട്ടിൽ ഉണ്ട് എങ്കിൽ മാതാപിതാക്കൾ മാത്രമല്ല അവരുടെ ചുറ്റുമുള്ള എല്ലാ വ്യക്തികളും വളരെയധികം ശ്രദ്ധ കൊടുക്കേണ്ട നിമിഷങ്ങളാണ്. കാരണം ഈ ചെറിയ കുട്ടി ആരുടെ അടുത്ത് എപ്പോഴാണ് എത്തുക എന്ന് പറയാൻ സാധിക്കുകയില്ല. കുട്ടികളെ ആഭരണങ്ങൾ അണിയിക്കുമ്പോൾ അതുപോലെ ചെറിയ പൊട്ട് അവരെ കുത്തുന്നത് അല്ലെങ്കിൽ കുട്ടികൾക്ക് ഡ്രസ്സ് എടുക്കുമ്പോൾ അതിൽ കിൽറ്റുകൾ ഉള്ളത് അങ്ങനെയുള്ള വസ്ത്രങ്ങൾ ഒരിക്കലും ഒരു വയസ്സുള്ള കുട്ടിക്ക് തെരഞ്ഞെടുക്കരുത്. കാണാൻ ഭംഗിയുള്ളത് ആണെങ്കിൽ പോലും നമ്മുടെ ശ്രദ്ധ തെറ്റുകയാണെങ്കിൽ അത് അവർ പറിച്ചെടുത്ത് മൂക്കിലോ വായിലോ ചെവിയിലോ ഒക്കെ ഇടാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് പിന്നീട് പല അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. ഇനി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട മറ്റുള്ള കാര്യങ്ങളെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണുക.