ഈ ഒരു സ്പെഷ്യൽ വിഭവം നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം

വീഡിയോ കണ്ടപ്പോൾ തന്നെ എല്ലാവർക്കും മനസ്സിലായി കാണും നമ്മൾ കോഴിപ്പിടി ആണ് ഉണ്ടാക്കാൻ പോകുന്നത്. ഇത് ഒരു സ്പെഷ്യൽ ഐറ്റം ആണ്. അപ്പോൾ എങ്ങനെയാണ് കോഴിപ്പിടി ഉണ്ടാക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ പൊടി എടുത്തതിനുശേഷം നല്ലതുപോലെ നനച്ചെടുക്കണം. നമുക്ക് ഇത് കണ്ടു കഴിഞ്ഞാൽ കോഴിമുട്ട പോലെ തോന്നും. അരിപ്പൊടിയിലാണ് നമ്മൾ ഇത് ചെയ്യുന്നത്. അതിനായി വറുത്ത പൊടി ഇവിടെ എടുക്കേണ്ടതാണ്. ഇനി ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ നമ്മൾ ചേർത്തു കൊടുക്കുന്നുണ്ട്. വെളിച്ചെണ്ണ ചേർത്തു കൊടുത്താൽ മാത്രമേ നമ്മൾ ഇത് കയ്യിലിട്ട് ഉരുട്ടി മുട്ടയുടെ ഷേപ്പ് ആക്കുമ്പോൾ ഒട്ടിപ്പിടിക്കാതെ കിട്ടുകയുള്ളൂ. അല്ലെങ്കിൽ ഇത് നമ്മുടെ കയ്യിൽ ഒട്ടിപ്പിടിച്ച് നമുക്ക് ഉണ്ടാക്കാൻ പറ്റാത്ത രീതിയിൽ എത്തുന്നതാണ്. അതിനുശേഷം ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നല്ലതുപോലെ കുറച്ച് എടുക്കേണ്ടതാണ്.

നല്ല തിളച്ച വെള്ളം ഉപയോഗിച്ച് ഉപയോഗിച്ചാൽ മാത്രമേ ഇത് നല്ല സോഫ്റ്റ് ആയി നമുക്ക് കിട്ടുകയുള്ളൂ. തിളച്ച വെള്ളം ഒഴിക്കുമ്പോൾ കൈ അതിലിടാതെ പൊള്ളാതെ ഒക്കെ നോക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇതിനു മുന്നേ തന്നെ രണ്ടുതരം പത്തിരി അട എന്നിവയുടെ ഒക്കെ വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട്. അതിലൊക്കെ എങ്ങനെയാണ് കുഴക്കേണ്ടത് എന്നൊക്കെ വളരെ വിശദമായി പറഞ്ഞു തന്നിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി അറിയാൻ ആഗ്രഹിക്കുന്നവർ ആ വീഡിയോകൾ കാണേണ്ടതാണ്. വീണ്ടും ഒരേ കാര്യം പറഞ്ഞു നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല. തിളച്ച വെള്ളം ഒഴിച്ചതിനു ശേഷം നമ്മൾ സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചു കഴിഞ്ഞു. അതിനുശേഷം ചൂടാറുമ്പോൾ നമ്മൾ കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴക്കേണ്ടതാണ്. നല്ല രീതിയിൽ നിങ്ങൾ കുഴച്ചാൽ മാത്രമേ ഈ ഒരു വിഭവം നല്ല മൃദുവായി നിങ്ങൾക്ക് കഴിക്കാൻ സാധിക്കുകയുള്ളൂ. ആ കാര്യം നിങ്ങൾ പ്രത്യേകം തന്നെ ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം ആവശ്യാനുസരണം ഇത് എടുത്ത് കയ്യിൽ വച്ച് ഉരുളയാക്കി മുട്ടയുടെ ഷേപ്പ് ആക്കി എടുക്കാവുന്നതാണ്.