പാലട പായസം ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

നമുക്ക് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും അതുപോലെതന്നെ നല്ല ടേസ്റ്റ് ഉള്ളതുമായ പാൽപ്പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് പാലും അതുപോലെതന്നെ ഇൻസ്റ്റൻറ് പാലട മിക്സ് ആണ്. ഇതു രണ്ടും ആണ് നമുക്ക് ആവശ്യമായി വരുന്നത്. ഇൻസ്റ്റൻറ് പാലട മിക്സിനെ പറ്റി പറയുകയാണെങ്കിൽ അതിന് ഒരു പ്രത്യേകതയുണ്ട്. ഇതിലേക്ക് നമ്മൾ എക്സ്ട്രാ പഞ്ചസാര ഒന്നും ചേർക്കേണ്ട കാര്യം വരുന്നില്ല. പായസത്തിന് വേണ്ട എല്ലാ കാര്യങ്ങളും മിക്സ് ചെയ്തിട്ടാണ് ഇതിൽ വന്നിരിക്കുന്നത്. വേറെ ഏതെങ്കിലും അട വെച്ചാണ് നമ്മൾ പായസം ഉണ്ടാക്കുന്നത് എങ്കിൽ അത് നമ്മൾ പിന്നീട് വേവിക്കണം. അതുപോലെതന്നെ കഴുകി വൃത്തിയാക്കണം. എന്നാൽ നിങ്ങൾ ഇത് വാങ്ങുകയാണെങ്കിൽ അങ്ങനെയൊന്നും ചെയ്യേണ്ട യാതൊരുവിധ ആവശ്യവും വരുന്നില്ല. അതുകൊണ്ടുതന്നെ ഏതൊരു കൊച്ചു കുട്ടിക്ക് പോലും ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്.

പാൽ തിളച്ചു വരുന്ന സമയത്ത് ഇത് അതിലേക്ക് ഇട്ട് വേവിച്ചെടുക്കുക മാത്രമേ ചെയ്യേണ്ട ആവശ്യം വരുന്നുള്ളൂ. ഇത് ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഇടുമ്പോൾ തന്നെ പായസത്തിന് നല്ല ഒരു മണം നമുക്ക് വരുന്നതാണ്. പായസം ഉണ്ടാക്കി കഴിഞ്ഞാൽ വീഡിയോയിൽ കാണുന്നതുപോലെ നല്ല പിങ്ക് കളറിൽ ടേസ്റ്റ് ഉള്ള പായസം കിട്ടുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് പാൽ ആവശ്യമുണ്ട്. അതിനുവേണ്ടി ഒരു ലിറ്റർ പാൽ ആണ് ഇവിടെ എടുത്തു വച്ചിരിക്കുന്നത്. ഇനി നമുക്ക് ഇത് വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാം. അതിനായി ഉരുളി എടുത്തു വച്ചിട്ടുണ്ട്. ഇനി അത് അടുപ്പത്ത് വെച്ച് ഒന്ന് ചൂടാക്കേണ്ടതാണ്. അതിനുശേഷം അതിലേക്ക് ഒരു ലിറ്റർ പാൽ നമുക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് 400 മില്ലി വെള്ളം കൂടി ചേർക്കേണ്ടതാണ്. എന്നാൽ മാത്രമേ ഇത് നമുക്ക് കട്ടി ഒന്നുമില്ലാതെ ലൂസ് ആയിട്ടുള്ള നല്ല പായസം കിട്ടുകയുള്ളൂ. അതിനുവേണ്ടിയാണ് വെള്ളം ഇതിലേക്ക് ഒഴിച്ചുകൊടുക്കുന്നത്. കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.