കഴിച്ചാൽ ആരും ഇഷ്ടപ്പെട്ട് പോകുന്ന ദോശ ഇനി നമുക്കും വീട്ടിൽ ഉണ്ടാക്കാം

ഞാനിന്ന് ഒരു തട്ടുകട സ്പെഷ്യൽ റെസിപ്പി ആയിട്ടാണ് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഒരു ബട്ടൺ ചിക്കൻ ദോശ. അപ്പോൾ അത് തട്ടുകടയിൽ നിന്ന് തന്നെ എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെ പറ്റി നമുക്ക് നോക്കാം. ഈ തട്ടുകട ഉള്ളത് കോഴിക്കോട് പെട്രോൾ പമ്പിന് അടുത്ത ഇറങ്ങി പാഠം എന്നുള്ള സ്ഥലത്ത് റോഡ് സൈഡിൽ അടുത്ത് തന്നെയാണ്. ഇവിടത്തെ സ്പെഷ്യൽ എന്ന് പറയുകയാണെങ്കിൽ ബട്ടൺ ചിക്കൻ ദോശ തന്നെയാണ്. ഇത് വളരെ ടേസ്റ്റ് ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇത് കഴിക്കാൻ വേണ്ടിയുള്ള ജനത്തിരക്കും വളരെ കൂടുതൽ തന്നെയാണ്. അപ്പോൾ ഇനി എങ്ങനെയാണ് ആൾ ദോശ തയ്യാറാക്കുന്നത് നമുക്ക് നോക്കാം. ഒരേസമയം തന്നെ രണ്ടു ദോശ ചുടുന്ന കല്ല് ആണ് അയാൾ വെച്ചിരിക്കുന്നത്. അപ്പോൾ അതിലേക്ക് ആദ്യം തന്നെ ബട്ടർ നല്ലതുപോലെ അപ്ലൈ ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം. അതിനുശേഷം അതിലേക്ക് ദോശ ഒഴിച്ച് വലിയ വലുപ്പത്തിലാണ് പരത്തുന്നത്. പോളി ഒന്നുമില്ലാത്ത അടിപൊളി ദോശമാവ് ആണ് ഇവിടെ തയ്യാറാക്കുന്നത്. അതുവച്ച് രണ്ടു വലിയ ദോശ ഉണ്ടാക്കിയതിനുശേഷം ചീസ് സ്ലൈസ് ചെയ്ത് ഇടുകയാണ് ചെയ്യുന്നത്. കുറച്ചൊന്നുമല്ല ഒരുപാട് ചീസ് സ്ലൈസ് ചെയ്ത് ഇതിൽ ഇടുന്നുണ്ട്. അങ്ങനെ ഇതും നല്ലതുപോലെ മെൽറ്റ് ആയി വരുന്ന സമയത്ത് ഒരു പ്രത്യേക മണം തന്നെയാണ് ആ സമയത്ത് വരിക.

അതിനുശേഷം ഇതിലേക്ക് നമ്മുടെ ഇഷ്ടപ്രകാരം ബീഫ് കറിയോ അല്ലെങ്കിൽ ചിക്കൻ കറിയോ ചേർത്തതിനുശേഷം അതിലേക്ക് സബോള ചെറുതാക്കി കട്ട് ചെയ്ത് മല്ലിയില അതിന്റെ മുകളിൽ വീണ്ടും ചീസ് സ്ലൈസ് ചെയ്തു ഒക്കെ ചേർത്തതിനുശേഷം നല്ലതുപോലെ ഒന്നുകൂടി ചൂടാക്കിയ ശേഷം നമുക്ക് നല്ല ചൂടോടെ തരുന്നതാണ്. ഇത് ഒരുവട്ടം കഴിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് വീണ്ടും കഴിക്കാൻ തോന്നും എന്നുള്ള കാര്യം 100% ഉറപ്പാണ്. അത്രയും ടേസ്റ്റ് ഉള്ളതും അതുപോലെതന്നെ വേറെ എവിടെയും കിട്ടാത്തതുമായ ഒരു സ്പെഷ്യൽ ദോശയാണ് ഇത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ പൂർണമായും കണ്ടുതന്നെ മനസ്സിലാക്കേണ്ടതാണ്.