നാടൻ കോഴിക്കറിയും പച്ച കപ്പ പുട്ടും ഇനി നമുക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

ഞാനിന്ന് ഇവിടെ വളരെ വ്യത്യസ്ത മാറുന്ന രണ്ടു വിഭവങ്ങളാണ് നിങ്ങൾക്ക് മുന്നിൽ തയ്യാറാക്കി കാണിക്കാൻ പോകുന്നത്. പച്ച കപ്പ പുട്ടും നാടൻ ചിക്കൻ കറിയും ആണ് ഇവിടെ ഉണ്ടാക്കി കാണിക്കുന്ന വിഭവങ്ങൾ. നമുക്ക് ഇത് വളരെ ഈസിയായി തന്നെ ഒന്ന് ചെയ്തു നോക്കാം. അതിനായി ഞാൻ ഇവിടെ 1/2 കിലോ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്. ഇനി ഇതിലേക്ക് ആവശ്യമായി വരുന്ന ചേരുവകൾ എന്തൊക്കെയാണ് എന്ന് നമുക്ക് ഒന്ന് നോക്കാം. മുളകുപൊടി രണ്ട് സ്പൂൺ മല്ലിപ്പൊടി മൂന്ന് സ്പൂൺ മഞ്ഞൾ പൊടി അര സ്പൂൺ ഇഞ്ചി ചതച്ചത് കാൽ സ്പൂൺ വെളുത്തുള്ളി ചതച്ചത് കാൽ സ്പൂൺ പച്ചമുളക് ചതച്ചത് മൂന്നെണ്ണം എന്നിങ്ങനെയാണ് നമ്മൾ ആവശ്യമായി വരുന്ന സാധനങ്ങൾ എടുത്തു വച്ചിട്ടുള്ളത്. ഇനി ഇവയെല്ലാം ഉപയോഗിച്ച് എങ്ങനെയാണ് നമ്മൾ ഈ വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം.

നമുക്ക് മുളക് മഞ്ഞൾ മല്ലി ഇവയെല്ലാം നല്ലതുപോലെ ഒന്ന് വറുത്തെടുക്കണം അതായത് ബ്രൗൺ കളർ ആകുന്നത് വരെ നല്ലതുപോലെ വറുത്തെടുക്കേണ്ടത് ഉണ്ട്. അതിനുശേഷം ഇത് മിക്സിയുടെ ജാറിൽ നല്ലതുപോലെ ഒന്ന് അടിച്ചു എടുക്കേണ്ടതാണ്. ഇവിടെ ഒരു പാത്രത്തിൽ ചിക്കൻ എടുത്തു വച്ചിട്ടുണ്ട്. അതിലേക്ക് മറ്റുള്ള ചേരുവകൾ പേസ്റ്റ് രൂപത്തിലാക്കി ചേർക്കേണ്ടതാണ്. അതിനുശേഷം അടിച്ചുവച്ചിരിക്കുന്ന മുളക് മല്ലി മഞ്ഞൾപൊടി ഇതിലേക്ക് ചേർക്കേണ്ടതാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഉപ്പാണ്. അതിനുശേഷം ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർക്കേണ്ടതാണ്. ഇനി ഇവ എല്ലാം ഇട്ടതിനുശേഷം നല്ലതുപോലെ കൈ ഉപയോഗിച്ച് ഒന്ന് മിക്സ് ചെയ്യേണ്ടതാണ്. അങ്ങനെ മിക്സ് ചെയ്യുകയാണെങ്കിൽ ഇതിന് ടേസ്റ്റ് കൂടുന്നതാണ്. മുളകും മല്ലിയും വറക്കുന്ന സമയത്ത് അത് കരിയാതെ ഇരിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണുക.