അമ്മ ഉണ്ടാക്കുന്ന രീതിയിലുള്ള അതേ സ്നേക്സ് ഇനി നമുക്കും വീട്ടിൽ ഉണ്ടാക്കാം

സ്വീറ്റ് ലെയർ പത്തിരി എങ്ങനെയാണ് ഉണ്ടാക്കുക എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ കാട്ടിത്തരാൻ പോകുന്നത്. ഇവിടെ നമ്മൾ ശർക്കരയും നാളികേരവും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇത് കൂടാതെ തന്നെ ഒരു പൊരിച്ച പത്തിരി നമ്മൾ ഇവിടെ ഈ ചാനലിൽ തന്നെ മുന്നേ ചെയ്തിട്ടുണ്ട്. അപ്പോൾ സ്വീറ്റ് പത്തിരി തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ പൊടി എടുത്ത് തിളച്ച വെള്ളത്തിൽ കുഴച്ചു വച്ചിട്ടുണ്ട്. നല്ല വറുത്ത പൊടി എടുത്ത് വെള്ളം എടുത്ത് കുഴച്ചു വച്ചിട്ടുണ്ട്. ലയർ പത്തിരി ചെയ്യുമ്പോൾ എങ്ങനെയാണ് കുഴക്കുന്നത് എന്നൊക്കെ വീഡിയോയിൽ കാട്ടി മുന്നേ തന്നത് കൊണ്ട് തന്നെ ഇവിടെ അത് വീണ്ടും കാണിക്കുന്നില്ല. കുറച്ചു കൃത്യമായ രീതിയിൽ വയ്ക്കേണ്ടത് ആവശ്യമാണ് എന്നാൽ മാത്രമേ നമ്മൾ പത്തിരി ഉണ്ടാക്കുമ്പോൾ അത് കൃത്യമായി രീതിയിൽ ലഭിക്കുകയുള്ളൂ. ഇതിൽ ടെസ്റ്റ് ലഭിക്കാൻ വേണ്ടി കുറച്ചു നല്ലജീരകം കൂടി ചേർത്തിട്ടുണ്ട്. അത് ഓപ്ഷണൽ ആയ ഒരു കാര്യമാണ് നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതിയാകും. പിന്നെ ഇത് നാളികേരവും ശർക്കരയും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതിൻറെ ഒപ്പം കുറച്ച് ഏലക്കായ പൊടി കൂടി ഇതിൽ ചേർത്തിട്ടുണ്ട്. ശർക്കരയ്ക്ക് പകരം നിങ്ങൾക്ക് വേണമെങ്കിൽ പഞ്ചസാര ചേർക്കാം.

അതുപോലെതന്നെ നിങ്ങൾക്ക് ഇതിൽ അവയിൽ അല്ലെങ്കിൽ പഴം ചേർക്കാം അപ്പോൾ കുറച്ചുകൂടി ടേസ്റ്റ് ലഭിക്കുന്നതാണ്. അപ്പോൾ ഇനി വാഴയില എടുത്തതിനുശേഷം അതിൽ എങ്ങനെയാണ് പത്തിരി തയ്യാറാക്കുന്നത് എന്ന് നമുക്ക് വളരെ പെട്ടെന്ന് തന്നെ ഒന്ന് നോക്കി മനസ്സിലാക്കാം. ഇല എടുത്തതിനുശേഷം അതിലേക്ക് ആവശ്യാനുസരണം വെളിച്ചെണ്ണ നിങ്ങൾ ചേർക്കേണ്ടതാണ്. ഇനി കുറച്ചു വച്ചിരിക്കുന്ന പൊടിയിൽ നിന്നും ആവശ്യാനുസരണം എടുത്തതിനുശേഷം നമുക്ക് ഇലയിലേക്ക് ചേർക്കാം. ഇനി നിങ്ങളുടെ വീട്ടിൽ ഇല ഇല്ലെങ്കിൽ നിങ്ങൾ ഭക്ഷണം കഴിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്ലേറ്റ് എടുത്ത് അത് കമിഴ്ത്തി വെച്ച് അതിന്റെ പുറകിൽ ചെയ്യാവുന്നതാണ്. അപ്പോൾ ഇനി നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇതൊന്നു പരത്തിയെടുക്കാം. കൂടുതലായി ഈ വിഷയത്തെപ്പറ്റി മനസ്സിലാക്കാൻ വീഡിയോ തന്നെ പൂർണമായും കാണുക.