ഇത് കാണാതെ നിങ്ങൾ ഇൻഹേലർ ഉപയോഗിക്കരുത്

ഇൻഹേലറുകളുടെ കറക്റ്റ് ആയ ഉപയോഗത്തെപ്പറ്റി സംസാരിക്കുന്നതിനു വേണ്ടിയാണ് ഇന്നത്തെ വീഡിയോ നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾ ഇൻഹേലർ ഉപയോഗിക്കുന്നുണ്ട്. ആസ്ത്മ തുടങ്ങിയ ശ്വസനസംബന്ധമായ അസുഖങ്ങൾ ഉള്ള ആളുകളാണ് കൂടുതലായും ഇൻഹേലർ ഉപയോഗിക്കുന്നത്. അപ്പോൾ എന്താണ് ഇൻഹേലറുകൾ എന്ന് നമുക്ക് മനസ്സിലാക്കാം. സാധാരണയുള്ള ശവന പ്രക്രിയയിലൂടെ തന്നെ മരുന്നുകളെ ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന മിടുക്കൻ ഡിവൈസ് അല്ലെങ്കിൽ ഉപകരണങ്ങളാണ് ഇൻഹേലറുകൾ. ഈ ഇൻഹേലറുകളിൽ രണ്ടു തരത്തിലുള്ള മരുന്നുകൾ നമുക്ക് എടുക്കാൻ വേണ്ടി സാധിക്കുന്നതാണ്.

അതായത് നമ്മുടെ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള മരുന്നുകൾ അല്ലെങ്കിൽ നമ്മുടെ രോഗം പെട്ടെന്ന് തന്നെ ഗുരുതരമാവുക അതുപോലെയുള്ള അപകടങ്ങൾ കൂടുക ഇങ്ങനെയുള്ള സമയത്ത് നമുക്ക് ആ രോഗത്തെ ഭേദമാക്കാൻ അങ്ങനെ ഉടനടി രോഗികൾക്ക് ആശ്വാസം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള റിലീഫ് ഇൻഹേലർ ഉപയോഗിക്കുന്നത്. ഇങ്ങനെ രണ്ടു തരത്തിലുള്ള മരുന്നുകൾ ഇതുവഴി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വിവിധതരത്തിലുള്ള ഇൻഹേലറുകൾ നമുക്ക് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അത് ഏതൊക്കെയാണ് എന്ന് വീഡിയോയിൽ വളരെ കൃത്യമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരം രോഗികളിൽ നമ്മൾ ഗുളിക അല്ലെങ്കിൽ മറ്റുള്ള മരുന്നുകൾ കൊടുക്കാതെ ഇത്തരത്തിൽ ഉള്ള ഇൻഹേലറുകൾ കൊടുക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കാരണം നമ്മൾ ഇൻഹേലർ എടുത്തു കഴിഞ്ഞാൽ ഈ മരുന്നുകൾ ഉടനടി നമ്മുടെ ശ്വാസകോശത്തിൽ എത്തുകയും അതുവഴി വളരെ പെട്ടെന്ന് തന്നെ രോഗിക്ക് ആശ്വാസം നൽകുവാൻ ഇൻഹേലറുകൾക്ക് സാധിക്കുന്നുണ്ട്. നമ്മൾ സിറപ്പുകളോ അല്ലെങ്കിൽ ഗുളികകൾ ഉപയോഗിക്കുന്ന സമയത്ത് ഇത് നമ്മുടെ വയറിൽ എത്തുകയും പിന്നീട് അത് ബ്ലഡ് വഴി പോവുകയും കുറച്ചുനേരം കഴിഞ്ഞതിനു ശേഷം മാത്രമേ നമുക്ക് ഇതിൻറെ എഫ്ക്ട് ലഭിക്കുകയുള്ളൂ.