മൃദുലമായ പുട്ട് ഇനി നിങ്ങൾക്കും ഉണ്ടാക്കാം

രണ്ട് വ്യത്യസ്ത രീതിയിൽ നനച്ച് വ്യത്യസ്ത രീതിയിൽ തന്നെ തയ്യാറാക്കിയ ചിൽഡ്രൻസ് സ്പെഷ്യൽ പുട്ടിന്റെ റെസിപ്പി ആയിട്ടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. അതിനായി നമുക്ക് എന്തെല്ലാം വേണമെന്ന് നോക്കാം. അതിനുവേണ്ടി ഇവിടെ എടുത്തു വച്ചിരിക്കുന്നത് വറുത്ത അരിപ്പൊടിയാണ്. രണ്ട് രീതിയിൽ ആണ് പുട്ട് ഇവിടെ ഉണ്ടാക്കി കാണിക്കുന്നത്. തിളച്ച വെള്ളം ഒഴിച്ച് നമ്മൾ നനച്ച് ഉണ്ടാക്കും അതുപോലെതന്നെ പച്ചവെള്ളം ഒഴിച്ചിട്ടും നമ്മൾ ഉണ്ടാക്കുന്നതാണ്. അതുപോലെതന്നെ നാളികേരം ചിരകാതെയുള്ള മസാല പുട്ടും നാളികേരം ചിരകിയുള്ള സാധാ പുട്ടും ഇവിടെ തയ്യാറായി കാണിക്കുന്നു. ഇങ്ങനെയുള്ള വ്യത്യസ്ത രീതിയിലുള്ള പുട്ടുകൾ ആണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് തയ്യാറാക്കി കാണിക്കുന്നത്. ആദ്യം തന്നെ നല്ലതുപോലെ തിളച്ച വെള്ളം ഉപയോഗിച്ച് എങ്ങനെയാണ് പുട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി പറഞ്ഞു വറുത്ത പൊടി ആണ് ഇവിടെ എടുത്തു വച്ചിരിക്കുന്നത്. ഇനി സ്വല്പം ഉപ്പ് ആഡ് ചെയ്തതിനുശേഷം മിക്സ് ചെയ്തു കൊടുക്കുകയാണ്. അതിനുശേഷം ഇതിലേക്ക് വെട്ടി തിളച്ച വെള്ളം തന്നെയാണ് ചേർക്കുന്നത്. അത് അങ്ങനെ ഒഴിക്കുന്ന സമയത്ത് നമ്മൾ കൈ ഉപയോഗിച്ച് ഒന്നും ചെയ്യാൻ പാടുള്ളതല്ല ആ കാര്യം ഓർക്കേണ്ടതാണ്.

സ്പൂൺ ഉപയോഗിച്ച് നമുക്ക് മെല്ലെ ഒന്ന് ഇളക്കി കൊടുക്കാം. ഇത് ഇങ്ങനെ ചെയ്തതിനുശേഷം ചൂട് ഒന്നു മാറുന്ന സമയത്ത് നമുക്ക് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. ഇതുപോലെ തിളച്ച വെള്ളം ഒഴിച്ചതിനുശേഷം കുഴയ്ക്കുന്നതിന് മൂലം ഉണ്ടാകുന്ന ഗുണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ കാലത്ത് പുട്ട് ഉണ്ടാക്കി വച്ചാലും വൈകുന്നേരം വരെ അത് സോഫ്റ്റ് ആയി ഇരിക്കുന്നതാണ്. അതുപോലെതന്നെ മറ്റൊരു ഗുണം എന്താണ് എന്ന് വച്ച് പറഞ്ഞു കഴിഞ്ഞാൽ സാധാരണ പുട്ട് കഴിച്ചാൽ ചില ആളുകൾക്ക് പുളിച്ചുതികട്ടൽ നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. എന്നാൽ ഇനി ഇങ്ങനെ നിങ്ങൾ ചെയ്യുകയാണെങ്കിൽ ആ ഉത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയില്ല അതുപോലെ നല്ല ആശ്വാസം ലഭിക്കുന്നതും ആണ്.