കഴിച്ചാൽ വീണ്ടും കഴിച്ചു കൊണ്ടിരിക്കാൻ തോന്നുന്ന കിണ്ണത്തപ്പം ഇനി നമുക്കും ഉണ്ടാക്കാം

വളരെ ടേസ്റ്റ് ആയിട്ടുള്ള ഒരു കിണ്ണത്തപ്പത്തിന്റെ റെസിപ്പി ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. അപ്പോൾ ഇത് വളരെ പെട്ടെന്ന് തന്നെ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് അരിപ്പൊടി തേങ്ങാപ്പാൽ പഞ്ചസാര നല്ല ജീരകം ഉപ്പ് ഇതെല്ലാം ആവശ്യമുണ്ട്. വറുത്ത അരിപ്പൊടി ആണ് നമ്മൾ ഇതിനായി ഉപയോഗിക്കേണ്ടത്. 250 മില്ലിയുടെ കപ്പിൽ അര കപ്പ് അരിപ്പൊടി ആണ് ഇതിനായി എടുത്തു വച്ചിരിക്കുന്നത്. കടയിൽ നിന്ന് വാങ്ങുന്ന ഏത് പൊടി ആണെങ്കിലും നമുക്ക് പ്രശ്നമില്ല. വീട്ടിൽ ഈ പൊടി ഉള്ളതുകൊണ്ട് അത് എടുത്തിരിക്കുന്നു എന്ന് മാത്രമേയുള്ളൂ. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഉപ്പുപൊടിയാണ്. ഒരു കാൽ സ്പൂൺ ഉപ്പുപൊടി നമ്മൾ ഇതിലേക്ക് ചേർക്കുകയാണ്. ഉപ്പുപൊടി തീർച്ചയായും ഇതിലേക്ക് ചേർക്കേണ്ടതാണ് ആ കാര്യം ഒരിക്കലും മറക്കരുത്. അതിനുശേഷം നമുക്ക് ഇതിലേക്ക് പഞ്ചസാര ആവശ്യത്തിന് ആഡ് ചെയ്യാം. നാലു ടേബിൾ സ്പൂൺ പഞ്ചസാര ആണ് ഇതിലേക്ക് ചേർക്കുന്നത്.

ഇനി അടുത്തതായി നമുക്ക് വേണ്ടത് തേങ്ങാപ്പാലാണ്. 250 മില്ലി ക്ലാസിൽ മുക്കാൽ കപ്പ് തേങ്ങാപ്പാൽ ആണ് ചേർക്കുന്നത്. കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ വേണം എന്നുള്ള കാര്യം ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും പറയുന്നതുപോലെ ഒന്നാംപാൽ ആണ് ഇതിലേക്ക് ചേർക്കുന്നത്. രണ്ടു നാളികേരം എടുത്ത് അതിൻറെ പാൽ പിഴിഞ്ഞാണ് ഒന്നാം പാൽ ആയി എടുത്തിരിക്കുന്നത്. ഈ പാൽ എടുത്തു കഴിഞ്ഞാൽ നാളികേരം വേസ്റ്റ് ആവുകയില്ല എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും. ഒന്നാംപാൽ എടുത്തതിനുശേഷം ഉള്ള നാളികേരം നമ്മൾ വെള്ളേപ്പം അരയ്ക്കുമ്പോൾ അതിലേക്ക് ചേർക്കാവുന്നതാണ്. അല്ലെങ്കിൽ നമ്മൾ പാൽ ഒഴിച്ചിട്ടുള്ള കുമ്പളങ്ങ കറിയോ പാൽ ഉപയോഗിച്ചിട്ടുള്ള തക്കാളി കറി ഇവ ഒക്കെ വയ്ക്കാൻ വേണ്ടി പിന്നീടുള്ള ആവശ്യത്തിന് നമുക്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.