ഷാപ്പിലെ കപ്പ കറിയും മീൻകറിയും ഇനി നമുക്കും വീട്ടിൽ ഉണ്ടാക്കാം

ഇന്ന് നമുക്ക് മത്തിക്കറി എങ്ങനെയാണ് വളരെ പെട്ടെന്ന് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഇവിടെ അരകിലോ മത്തി കഴുകി വച്ചിട്ടുണ്ട്. ഇനി ഇതിലേക്ക് ആവശ്യമായി വരുന്ന മറ്റു ചേരുവകൾ എന്തൊക്കെയാണ് എന്ന് നോക്കാം. മുളകുപൊടി ഒന്നര സ്പൂൺ മല്ലിപ്പൊടി ഒന്നര സ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ചെറിയ ഉള്ളി പത്തെണ്ണം അത് ചെറുതാക്കി ഇവിടെ കട്ട് ചെയ്തു വച്ചിട്ടുണ്ട്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ അതായത് ഓരോന്നും അര സ്പൂൺ വീതം ആണ് വേണ്ടത്. പച്ചമുളക് മൂന്നെണ്ണം കുടംപുളി രണ്ടു ചെറിയ അല്ലി കറിവേപ്പില ആവശ്യത്തിന് ഉപ്പ് പാകത്തിന് വെളിച്ചെണ്ണ ആവശ്യത്തിന് ഇനി ഇവയെല്ലാം ഉപയോഗിച്ച് എങ്ങനെയാണ് നമുക്ക് മീൻ കറി തയ്യാറാക്കാൻ സാധിക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കുടംപുളി ആണ് ഇതിനുവേണ്ടി എടുത്തു വച്ചിരിക്കുന്നത്. മീൻ കറിക്ക് ആവശ്യാനുസരണം ടേസ്റ്റ് കൊടുക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു ചേരുവയാണ് കുടംപുളി. അതിനുവേണ്ടി കുറച്ചുനേരം കുടംപുളി വെള്ളത്തിലിട്ട് കുതിർത്തി വെച്ചിരിക്കുന്നതാണ് ഇത്. നല്ലതുപോലെ പുളി ഉള്ളതുകൊണ്ടാണ് ഇത് രണ്ട് കഷണം എടുത്തിരിക്കുന്നത്.

നിങ്ങൾക്ക് നിങ്ങൾക്ക് വേണ്ട ആവശ്യാനുസരണം രീതിയിൽ മാറ്റം വരുത്താവുന്നതാണ്. അതുപോലെ അടുത്തതായി ഇവിടെ എടുത്തിരിക്കുന്നത് രണ്ട് ഉണ്ട മുളക് ആണ്. ഇതാണ് ടേസ്റ്റ് കൂടുതലായി ഉണ്ടാക്കുക. ഇനി അടുത്തതായി നമുക്ക് മുളകുപൊടി മല്ലിപ്പൊടി ഒക്കെ ഒന്ന് മിക്സ് ചെയ്യണം. അതിനായി ഒന്നര സ്പൂൺ മല്ലിപ്പൊടിയും ഒന്നര സ്പൂൺ മുളകുപൊടിയും അതിനോടൊപ്പം തന്നെ മഞ്ഞൾപൊടിയും ഒരു ബൗളിലേക്ക് മാറ്റേണ്ടതാണ്. അതിനുശേഷം അതിലേക്ക് ആവശ്യനുസരണം വെള്ളം ഒഴിച്ച് ഒന്നു മിക്സ് ചെയ്യുക. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് വച്ച് കഴിഞ്ഞാൽ നമ്മൾ ചട്ടിയിലാണ് മീൻ കറി വയ്ക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് ഇത് നേരിട്ട് ചട്ടിയിലേക്ക് ഇടുകയാണെങ്കിൽ അത് കരിഞ്ഞു പോകുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത് കരിഞ്ഞു പോവുകയില്ല താല്പര്യമുള്ള ആളുകൾ ഇത് ചെയ്യുന്നത് പോലെ തന്നെ ചെയ്യേണ്ടതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.