ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക അത് കേൾവി കുറവാണ്

ജീവിതകാലം മുഴുവൻ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കൂ. നിങ്ങൾ പതിവായി ഇയർഫോൺ ഹെഡ് ഫോൺ ഒക്കെ ഉപയോഗിക്കാറുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ ജോലി സ്ഥലങ്ങളിൽ ഉച്ചത്തിലുള്ള ഒരുപാട് ശബ്ദങ്ങൾ ഉണ്ടാകാറുണ്ടോ? അങ്ങനെ ശബ്ദങ്ങൾ ഉണ്ടാകാറുണ്ടെങ്കിൽ നിങ്ങൾ അതിനുവേണ്ടി എന്തെങ്കിലും പ്രൊട്ടക്ഷൻ കൊടുക്കാറുണ്ടോ? നിങ്ങൾ ഒരുപാട് ഒച്ചയുള്ള സ്ഥലങ്ങളിൽ പോകാറുണ്ട് അതായത് പാർട്ടി ഡിജെ പാർട്ടി ഉത്സവമോ അല്ലെങ്കിൽ സ്പീക്കർ ഒക്കെയുള്ള സ്ഥലമോ? ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ഏകദേശം അഞ്ചിൽ ഒരാൾക്ക് കേൾവി കുറവുണ്ട്. ഇന്ന് നമ്മൾ കേൾവി കുറവിനെ കുറിച്ച് പറയാൻ വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഏറ്റവും സാധാരണമായി ഉണ്ടാക്കുന്ന കേൾവി കുറവിനെ കാരണം പ്രായംകൊണ്ട് ഉണ്ടാകുന്ന കേൾവി കുറവാണ്. അതിന് നമുക്ക് ഒരിക്കലും തടയാൻ കഴിയില്ല. അതുകഴിഞ്ഞാൽ അടുത്തതായി ഉണ്ടാകുന്നത് ശബ്ദം കൊണ്ട് ഉണ്ടാകുന്ന കേൾവി കുറവാണ്. അത് ദീർഘകാലമായി കേൾക്കുന്ന ശബ്ദം കൊണ്ട് ഉണ്ടാകുന്ന കേൾവി കുറവാകാം. അല്ലെങ്കിൽ പെട്ടെന്ന് ഉള്ള ഒരു ശബ്ദം കേൾക്കുന്നത് കൊണ്ട് ഉണ്ടാകുന്ന കേൾവി കുറവാകാം. ദീർഘകാലം ഉള്ള ശബ്ദം എന്ന് ഉദ്ദേശിക്കുന്നത് നമ്മുടെ ഫാക്ടറിയിലെ ശബ്ദമോ ട്രാഫിക്കിൽ ഉള്ള ശബ്ദമോ ഇങ്ങനെ നിരന്തരമായി ശബ്ദം കൊണ്ട് ഉണ്ടാകുന്ന കേൾവിക്കുറവ് അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന ശബ്ദം എന്ന് ഉദ്ദേശിക്കുന്നത് പടക്കം പൊട്ടിക്കുന്ന പോലെയുള്ള ശബ്ദം മൂലം ഉണ്ടാകുന്ന കേൾവി കുറവാകാം.

ഇനി ഇതിൻറെ ലക്ഷണം എന്ന് പറയുന്നത് ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് മൂലം പിന്നീട് ചെവി അടഞ്ഞു പോകുന്നതുപോലെയുള്ള തോന്നലാകാം. അല്ലെങ്കിൽ ചെവിയിൽ തുടർന്ന് ഉണ്ടാകുന്ന മുഴക്കമോ അല്ലെങ്കിൽ മണിമുഴങ്ങുന്ന പോലെ ശബ്ദമോ അത് തുടർന്ന് ഉള്ളതാകാം അല്ലെങ്കിൽ വിട്ടുവിട്ട് കേൾക്കുന്നതാകാം. ഈ മേൽപ്പറഞ്ഞ എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളുടെ ചെവി ഒന്ന് പരിശോധിച്ചു നോക്കേണ്ടതാണ്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് നിരന്തരമായ കൂടുതൽ ഒച്ചകൾ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഗവൺമെന്റിന്റെ നിയമപ്രകാരം 85 ഡിസിബലിനേക്കാൾ കൂടുതൽ ഒച്ച ഉണ്ടാക്കുന്ന സ്ഥലമാണെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും നിങ്ങൾ നിങ്ങളുടെ കേൾവി ഒന്ന് പരിശോധിച്ചു നോക്കേണ്ടതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.