ബ്രസ്റ്റ് കാൻസർ ഉണ്ടാക്കുന്ന ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

ഇന്ന് സംസാരിക്കാൻ പോകുന്നത് ബ്രെസ്റ്റ് കാൻസറിനെ കുറിച്ചാണ്. ബ്രസ്റ്റ് കാൻസർ അഥവാ സ്ഥാനാർബുദം എന്ന വിഷയത്തെപ്പറ്റി നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഇത് ഏറ്റവും കൂടുതലായി കണക്കാക്കപ്പെടുന്ന ക്യാൻസർ ആണ്. നമ്മൾ കണക്ക് എടുത്തു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതലായി ഉണ്ടാകുന്ന കാൻസർ എന്ന് പറയുന്നത് ബ്രസ്റ്റ് കാൻസർ തന്നെയാണ്. ഇത് കൂടുതലായും വരുന്നത് സ്ത്രീകളിലാണ്. ഒന്നോ രണ്ടോ ശതമാനം പുരുഷന്മാരെയും ഇത് ബാധിക്കാറുണ്ട്. ബ്രസ്റ്റ് കാൻസർ എന്താണ് എന്തൊക്കെയാണ് അതിന് ലക്ഷണങ്ങൾ എന്ന് ചോദിക്കുകയാണെങ്കിൽ എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഇതിൽ ആദ്യം തന്നെ ചെയ്യേണ്ട കാര്യം എന്ന് പറയുകയാണെങ്കിൽ സെൽഫ് എക്സാമിനേഷൻ ആണ്.

സ്വന്തമായി തന്നെ വിരലിന്റെ അറ്റം കൊണ്ട് തന്നെ സ്വന്തം സ്തനം പരിശോധിച്ചു നോക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. എന്തെങ്കിലും മുഴയോ തടിപ്പോ ഒക്കെ തോന്നുകയാണെങ്കിൽ അതുപോലെ മുലക്കണ്ണിൽ നീര് വരികയാണെങ്കിൽ അല്ലെങ്കിൽ വേദന വരികയാണെങ്കിൽ അതുപോലെ വ്രണങ്ങൾ ഇവയൊക്കെ വരുകയാണെങ്കിൽ അത് ബ്രസ്റ്റ് കാൻസർ ഉണ്ടാക്കുന്ന ലക്ഷണങ്ങൾ ആയിരിക്കാം. ഇങ്ങനെയുള്ള സംശയങ്ങൾ തോന്നുമ്പോൾ നിങ്ങൾ അപ്പോൾ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. ഇത് ഇങ്ങനെ നോക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാൻസർ അല്ലാതെയുള്ള മറ്റു ചില രോഗങ്ങളുടെ ലക്ഷണങ്ങൾ കൂടിയാണ്. എന്നാലും ഡോക്ടറെ ഒക്കെ കാണിച്ച് ബയോക്സി എടുത്ത ശേഷം മാത്രമാണ് കൺഫോം ചെയ്യാറുള്ളത്. ഈ ഒരു കാര്യം വളരെ പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു നിങ്ങൾ അതിനുവേണ്ട പ്രതിവിധി ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതാണ്. ഇത് പിന്നീട് തലയിലേക്ക് സ്പ്രെഡ് ആവുകയാണെങ്കിൽ തലവേദന ശർദ്ദി അങ്ങനെയുള്ള ശാരീരിക പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാം. കൂടുതലായി അറിയാൻ നിങ്ങൾ തന്നെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.