രുചികരമായ ചിക്കൻ ബിരിയാണി ഇനി നിങ്ങൾക്കും വീട്ടിൽ ഉണ്ടാക്കാം

ഒരു പാർട്ടി നടത്താൻ വേണ്ടി ഏകദേശം 300 പേർ കഴിക്കുന്ന ഒരു ചിക്കൻ ബിരിയാണി എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും എന്ന് വീഡിയോയിൽ നിങ്ങൾക്ക് കാട്ടി തരുന്നുണ്ട്. ഗ്രാമീണ ശൈലിയിലാണ് ബിരിയാണി ഇവിടെ തയ്യാറാക്കുന്നത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമാറുന്ന ഒരു കാര്യമാണ്. ഒത്തിരി പേരുടെ ഒരു കൂട്ടായ്മ മൂലമാണ് ഇത് തയ്യാറാക്കി എടുത്തിരിക്കുന്നത്. കല്യാണത്തിന്റെ പരിപാടിക്ക് ഒക്കെ ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി പോകുന്ന ഒരു ചേട്ടൻറെ സഹായത്തോടുകൂടിയാണ് ഈ കാര്യം ഞങ്ങൾ ഇവിടെ സഫലീകരിച്ചിരിക്കുന്നത്. ബിരിയാണി മാത്രമല്ല ചോറ് സാമ്പാർ അവിയൽ കാളൻ കിച്ചടി അച്ചാർ അങ്ങനെയുള്ള സദ്യയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. അതുപോലെതന്നെ മൂന്ന് ഫ്ലേവറിൽ ഉള്ള ഐസ്ക്രീം സ്പെഷ്യൽ കേക്ക് എല്ലാം ഇവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. രണ്ടുദിവസത്തെ പരിപാടിയാണ് ഇവിടെ കാണിക്കുന്നത് ഞായറാഴ്ചയാണ് പരിപാടി എങ്കിൽ ശനിയാഴ്ച മുതൽ ചിക്കൻ എല്ലാം ഇവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിനുവേണ്ട അടുപ്പ് എല്ലാം സെറ്റ് ചെയ്തതിനുശേഷം നമുക്ക് ഇനി ചിക്കനിൽ നിന്ന് തന്നെ തുടങ്ങാം. പാചകം ചെയ്യുന്നതിന് വേണ്ടി 90 കിലോ ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. വെള്ളം വാരാൻ വേണ്ടി വെച്ചിരിക്കുന്ന ചിക്കൻ ഒരു ഉരുളിയിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

അപ്പോൾ എന്തൊക്കെയാണ് ഇതിലേക്ക് ചേർക്കാൻ പോകുന്നത് എന്ന് ഇവിടുത്തെ ജോണി ചേട്ടനോട് തന്നെ ചോദിക്കാം. ചിക്കൻ കഴുകി വൃത്തിയാക്കി ഉരുളിയിലേക്ക് മാറ്റിയതിനുശേഷം ആദ്യം തന്നെ ഇതിലേക്ക് ചേർക്കുന്നത് മഞ്ഞൾപൊടിയാണ്. അതുപോലെ പിന്നീട് ചേർക്കുന്നത് ഉപ്പാണ്. അതുപോലെതന്നെ ചെറുനാരങ്ങ നീരും ഇതിലേക്ക് ചേർത്ത് കൊടുക്കുന്നുണ്ട്. അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ചേർക്കുന്നത് ഇഞ്ചി ജീരകം വെളുത്തുള്ളി പച്ചമുളക് ഒക്കെയാണ്. കൂടുതലായി ഇതിനെപ്പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.