ആരും ഇഷ്ടപ്പെടുന്ന പാവയ്ക്ക വിഭവങ്ങൾ ഇവയാണ്

പാവയ്ക്ക മോളി പാവയ്ക്ക ദാൽ കറി പാവയ്ക്ക തോരൻ പാവയ്ക്ക കിച്ചടി എന്നീ വ്യത്യസ്ത തരത്തിലുള്ള നാല് റസിപ്പികൾ നിങ്ങൾക്ക് പറഞ്ഞു തരാൻ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ആദ്യം തന്നെ എങ്ങനെയാണ് പാവയ്ക്ക മോളി തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി പാവയ്ക്ക ചെറുതായി കട്ട് ചെയ്യണം. അതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യണം. അതിനുശേഷം 5 മിനിറ്റ് അത് മാറ്റി വയ്ക്കണം. 5 മിനിറ്റ് കഴിയുമ്പോൾ അതിലെ ചാർ എല്ലാം പിഴിഞ്ഞ് കളഞ്ഞ് മാറ്റിവയ്ക്കുകയാണ്. അങ്ങനെ ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കേണ്ടതാണ്. അതിനുശേഷം അടുപ്പത്ത് ഒരു പാൻ വെച്ച് അത് ചൂടാകുന്ന സമയത്ത് വെളിച്ചെണ്ണ അതിലേക്ക് ഒഴിക്കുക. വെളിച്ചെണ്ണ ചൂടാകുന്ന സമയത്ത് അതിലേക്ക് കടുക് ഇട്ടു പൊട്ടിക്കുക. അതിനുശേഷം കറിവേപ്പില മൂന്ന് പച്ചമുളക് കട്ട് ചെയ്തത് ഒരു സവാള കട്ട് ചെയ്തത് ഒക്കെ ഇട്ടശേഷം നമുക്ക് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കാം. അതിനുശേഷം കാൽ സ്പൂൺ ഉപ്പ് അതിലേക്ക് ആഡ് ചെയ്തു ഒന്നുകൂടി മിക്സ് ചെയ്യുക. ഇതിലേക്ക് വറ്റൽ മുളക് ഇടുന്നത് പ്രത്യേക ടേസ്റ്റ് ആണ്. അപ്പോൾ അതുകൂടി ഇതിലേക്ക് ചേർക്കുന്നുണ്ട്.

ഇനി ഇത് എല്ലാം കൂടി നല്ലതുപോലെ ഒന്ന് ഇളക്കണം. ഇത് ഒരു ബ്രൗൺ കളർ ആയി വരണം. എന്നാൽ മാത്രമേ ഇതിന് പെർഫെക്റ്റ് ടേസ്റ്റ് വരികയുള്ളൂ. ഇനി ഇതിലേക്ക് അര സ്പൂൺ മുളകുപൊടിയും കാൽ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ടതിനുശേഷം അതിന്റെ പച്ചമണം മാറുന്നത് വരെ നല്ലതുപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം നമ്മൾ കട്ട് ചെയ്തു മാറ്റി വെച്ചിട്ടുള്ള പാവയ്ക്കായ ഇതിലെ ആഡ് ചെയ്യുക. അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്ത് പിഴിഞ്ഞു വെച്ചിട്ടുള്ള ഒരു ടേബിൾ സ്പൂൺ പുളിവെള്ളം ആഡ് ചെയ്യുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.