ദോശ കഴിക്കുന്നവർക്ക് അതിൻറെ ഒപ്പം ഇതുണ്ടായാൽ പിന്നെ വേറെ ഒന്നും ആവശ്യം വരില്ല

ഒത്തിരി പേർ റിക്വസ്റ്റ് ചെയ്ത ഒരു കാര്യമാണ് അതായത് അവരുടെ മക്കൾക്ക് ഹോസ്റ്റലിൽ കൊണ്ടുപോകുവാൻ അല്ലെങ്കിൽ പുറം നാട്ടിൽ ഉള്ളവർക്ക് ചമ്മന്തി പൊടി തയ്യാറാക്കി കൊടുത്തു വിടണം. അത് എങ്ങനെയാണ് നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാൻ സാധിക്കുന്നത് അതുപോലെതന്നെ പെട്ടെന്ന് എങ്ങനെയാണ് കേടുവരാതെ ഇരിക്കാൻ എങ്ങനെയാണ് തയ്യാറാക്കുക എന്നൊക്കെ പലരും ചോദിച്ചിരിക്കുന്ന ഒരു കാര്യമാണ്. അങ്ങനെയുള്ള ചമ്മന്തി പൊടിയുടെ റെസിപ്പി ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. ഇത് കുറച്ചുനാൾ നമുക്ക് സൂക്ഷിക്കാൻ പറ്റുന്ന രീതിയിലുള്ള ചമ്മന്തി പൊടി ആണ് നമ്മൾ തയ്യാറാക്കുന്നത് അതാണ് ഇതിന് പ്രത്യേകത. അപ്പോൾ ചമ്മന്തി പൊടി തയ്യാറാക്കാനായി നമ്മൾ ഇവിടെ ഒരു മുറി നാളികേരമാണ് ചിരകി വെച്ചിരിക്കുന്നത്.

നല്ല വിളഞ്ഞ നാളികേരം എടുക്കുന്നതായിരിക്കും നല്ലത്. ഇനി ഏഴ് വറ്റൽ മുളക് ഒരു സ്പൂൺ കുരുമുളക് ഒരു കഷണം ഇഞ്ചി കോൽപുളി നെല്ലിക്ക വലുപ്പത്തിൽ ഉള്ളത് അതുപോലെ 10 12 ചെറിയ ഉള്ളി കറിവേപ്പില ആവശ്യത്തിന് ഇങ്ങനെയാണ് നിങ്ങൾ എടുക്കേണ്ടത്. ഇനി ഓപ്ഷനിൽ ഉള്ള മറ്റൊരു ചേരുവേ നിങ്ങൾക്ക് പരിചയപ്പെടുത്താൻ നാരകത്തിന്റെ ഇലയാണ് അത്. ഒരു പ്രത്യേക ടേസ്റ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് അത് ഇവിടെ ചേർക്കുന്നത്. താല്പര്യമുള്ള ആളുകൾ മാത്രം അത് എടുത്താൽ മതിയാകും. ഇനി നമുക്ക് നാരകത്തിന്റെ ഇലയും കറിവേപ്പിലയും ഇഞ്ചിയും ഒക്കെ ചെറുതായി ഒന്ന് കട്ട് ചെയ്ത് എടുക്കാം. അതിനുശേഷം ഇതൊക്കെ ഒന്നും നല്ലതായി വറുത്തെടുക്കണം. ഇനി ഒരു പാത്രം വെച്ച് ചൂടാക്കിയതിനു ശേഷം അതിലേക്ക് വറ്റൽമുളക് ഇട്ടാണ് നമ്മൾ വറുത്തെടുക്കുന്നത്. വറ്റൽ മുളക് വറുത്ത് എടുത്തതിനുശേഷം മാത്രമാണ് നമ്മൾ ബാക്കിയുള്ള സാധനങ്ങൾ ഒക്കെ എടുക്കുന്നത്. ഇപ്പോൾ ചീനച്ചട്ടി നല്ലതുപോലെ ചൂടായി അതിലേക്ക് വെളിച്ചെണ്ണ ആഡ് ചെയ്തു കഴിഞ്ഞു. ഇനി അതിലേക്ക് വറ്റൽ മുളക് ഇട്ടതിനുശേഷം നല്ലതുപോലെ അതൊന്നു വറുത്തെടുക്കാം. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.