ഒരിക്കലും നിങ്ങൾ ഹൃദ്രോഗി ആയി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ഇവയാണ്

ഹൃദ്രോഗം ബാധിക്കുന്ന ആളുകളുടെ എണ്ണം ഇന്ന് ക്രമാതീതമായി കൂടുകയാണ്. താരതമ്യേന പ്രായം കുറഞ്ഞ ആളുകളാണ് ഇപ്പോൾ ഇത് കൂടുതലായി കണ്ടു വന്നിരിക്കുന്നത്. ഇതിൽ ഹാർട്ടറ്റാക്ക് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുന്ന ഒരു അസുഖമാണ്. ഇത് വന്നാൽ എങ്ങനെ ചികിത്സിക്കാം എന്ന് നമ്മൾ അറിഞ്ഞിരിക്കണം. അതിലുപരി ഇത് വരാതിരിക്കാൻ നമ്മൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം ആ ഒരു വിഷയത്തെപ്പറ്റിയാണ് ഇന്ന് നമ്മൾ വളരെ വിശദമായി സംസാരിക്കാൻ പോകുന്നത്. പ്രധാനമായും നെഞ്ചുവേദന തന്നെയാണ് ഇതിന്റെ ലക്ഷണം. നമ്മൾ വേദന എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇതൊരു വേദനയല്ല. നെഞ്ചിലെ അസ്വാസ്ഥ്യം എന്നതാണ് കറക്റ്റ് വാക്ക്. നമ്മൾ ഇംഗ്ലീഷിൽ ചെസ്റ്റ് പെയിൻ എന്ന് പറയുമെങ്കിലും ചെസ്റ്റ് ഡിസ്കംഫർട്ട് എന്നതാണ് യഥാർത്ഥത്തിൽ പറയുക. ചില ആളുകൾക്ക് എരിച്ചിൽ പോലെയും മറ്റു ചില ആളുകൾക്ക് അമർത്തുന്നത് പോലെയുമൊക്കെയും മറ്റു ചില ആളുകൾക്ക് കൊളുത്തി വലിക്കുന്നത് പോലെയും ഒക്കെ തോന്നാം.

ഓരോ ആളുകൾക്കും വ്യത്യസ്ത രീതിയിലാണ് ഇത് ഉണ്ടാവുക. കൂടുതൽ ആളുകൾക്കും ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് ആയിട്ടാണ് അനുഭവപ്പെടുക. കുറച്ചു ശതമാനം ആളുകൾക്ക് അത് ഇടതുഭാഗത്ത് വരാൻ മറ്റു കുറച്ചു ശതമാനം ആളുകൾക്ക് അത് വലതുഭാഗത്ത് വരാം. നെഞ്ചിന്റെ വേദന അതായത് ഹാർട്ട് വേദന ഇടതുഭാഗത്തായാണ് ഉണ്ടാവുക എന്നുള്ള ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് കൂടുതൽ ആളുകൾക്കും ഉണ്ടാകുന്നത് മധ്യഭാഗത്താണ്. ഇനി ഇവിടെ ഒന്നും തന്നെ അല്ലാതെ ഷോൾഡറിന്റെ ഭാഗത്ത് മാത്രമായി ഇത് ഉണ്ടാക്കാവുന്നതാണ്. അല്ലെങ്കിൽ കയ്യിലെ വേദനയായി ഇത് അനുഭവപ്പെടാം. അല്ലെങ്കിൽ റിസ്റ്റിൽ ഉള്ള വേദനയായി ഇത് അനുഭവപ്പെടാം. കൂടുതലായി ഈ വിഷയത്തെപ്പറ്റി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.