വട്ടയപ്പം ഇനി വളരെ ടേസ്റ്റിൽ നിങ്ങൾക്കും ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും വളരെ സോഫ്റ്റ് ആയതും അതുപോലെ തന്നെ ടെസ്റ്റ് ഉള്ളതുമായ വട്ടേപ്പത്തിന്റെ റെസിപ്പി ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇത് നല്ല ടേസ്റ്റ് ഉള്ളതാണ്. അതുപോലെതന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കുന്നതാണ്. രണ്ടുമൂന്നു ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതെല്ലാം അരച്ചതിനുശേഷം പൊങ്ങാനായി വച്ചു കഴിഞ്ഞാൽ വെറും മൂന്നു മണിക്കൂറിനുള്ളിൽ തന്നെ അത് പൊങ്ങി വരുന്നത് നമുക്ക് കാണാൻ സാധിക്കും.

അതിനുശേഷം നമുക്ക് ഇത് വളരെ എളുപ്പത്തിൽ ചുട്ടെടുക്കേണ്ട ആവശ്യം മാത്രമേ വരുന്നുള്ളൂ. 250 മില്ലി കപ്പിന്റെ അളവിൽ ഒരു കപ്പ് പച്ചരി കഴുകി അഞ്ചു മണിക്കൂർ കുതിർത്തി വെച്ചിട്ടുള്ളതാണിത്. വറുത്ത അരിപ്പൊടി രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കാൽ കപ്പ് നാളികേരം ചിരകിയത് ഒരെണ്ണം ഈസ്റ്റ് കാൽ ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ ഏലക്കായ മൂന്നെണ്ണം എന്നിങ്ങനെയാണ് ആവശ്യമായി വരുന്ന ചേരുവകൾ. അരി കുതിർക്കാൻ ഇടുന്ന സമയത്ത് തന്നെ ഒരു നാളികേരത്തിന്റെ വെള്ളത്തിൽ ഒരു സ്പൂൺ പഞ്ചസാര ഇട്ട് കാൽസ്പൂൺ ഈസ്റ്റ് ഇട്ട് നമ്മൾ അത് പൊങ്ങാനായി വയ്ക്കേണ്ടതാണ്. ഇനി ഇതെല്ലാം കൂടി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ നമുക്ക് ഒന്ന് അരച്ചെടുക്കാം. ഇവിടെ വെള്ളത്തിന് പകരം നാളികേര വെള്ളം ഉപയോഗിച്ചാണ് അരച്ച് എടുത്തിരിക്കുന്നത്. ഇനി ഇത് കൈ ഉപയോഗിച്ച് നമുക്ക് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യാവുന്നതാണ്. ദോശമാവിനേക്കാൾ കുറച്ച് അയവിൽ വേണം നമ്മൾ ഇത് അരച്ചെടുക്കാൻ. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.