നമ്മുടെ ശരീരം ഹാർട്ട് വരുന്നതിനു മുന്നേ കാണിച്ചുതരുന്ന അടയാളങ്ങൾ ഇവയാണ്

ഹാർട്ടറ്റാക്ക് വന്നാൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെതന്നെ എന്തൊക്കെയാണ് ലക്ഷണങ്ങൾ അതുപോലെതന്നെ ഓപ്പറേഷൻ കഴിഞ്ഞ് വ്യക്തികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം അതുപോലെതന്നെ നമ്മുടെ ജീവിതശൈലിയിൽ ഇത്തരത്തിലുള്ള ആളുകൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

ഹൃദയത്തിൻറെ ഭാഗത്തായി ഒരു ഭാരം കേറ്റിവച്ച പോലെ അവസ്ഥ ഉണ്ടാവുക അതുപോലെതന്നെ ചില ആളുകൾക്ക് നല്ല രീതിയിൽ വിയർപ്പ് ഉണ്ടാകും എന്നാൽ എല്ലാവർക്കും അത് ഉണ്ടായിക്കൊള്ളണമെന്നില്ല. പിന്നീട് അത് കഴുത്തിലേക്ക് അല്ലെങ്കിൽ കയ്യിലേക്കോ വ്യാപിക്കുകയും ചെയ്യുന്നു. മറ്റു ചില ആളുകൾക്ക് അത്തരത്തിലുള്ള വേദന അവരുടെ പിൻഭാഗത്തേക്ക് വരെ എത്താനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുമ്പോൾ സാധാരണയായി ആളുകൾ വിചാരിക്കുന്നത് ഗ്യാസ് പ്രശ്നമാണ് എന്നാണ്. അതിനുവേണ്ടി ഗുളിക കഴിച്ചിട്ടും അത് മാറാതെ ഇരിക്കുമ്പോൾ ആണ് അവർ ഡോക്ടറുടെ സഹായത്തിനായി പോകുന്നത്. എല്ലാവർക്കും ഇതുപോലെ വേദന ഉണ്ടാകണമെന്ന് യാതൊരുവിധ നിർബന്ധവുമില്ല. ചില ആളുകൾക്ക് നല്ല രീതിയിൽ വിയർപ്പ് അനുഭവപ്പെടുക മാത്രമായിരിക്കും ഉണ്ടാവുക. ഷുഗർ രോഗികളിൽ വേദനകൾ ഉണ്ടാകുന്ന കാര്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെ അവരിൽ ഹാർട്ടറ്റാക്ക് വരുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ മറ്റു ചില ആളുകൾക്ക് ബോധക്കേട് ആണ് ഇതിൻറെ ലക്ഷണമായി വരുന്നത്. എനിക്ക് കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണുക.