കുമ്പിളപ്പം ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം

നല്ല നാടൻ ചക്ക അടയും കുമ്പിളപ്പവും ഇവ രണ്ടിന്റെയും റെസിപ്പിയും ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇപ്പോൾ ചക്കയുടെ സീസൺ ആയതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കുമ്പിളപ്പവും ചക്ക അടയുമൊക്കെ ഉണ്ടാക്കാവുന്നതാണ്. അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നതിനെപ്പറ്റി നമുക്കൊന്നു നോക്കാം. അതിനായി ഇവിടെ നല്ല രീതിയിൽ പഴുത്ത വരിക്കൻ ചക്ക ആണ് എടുത്തു വച്ചിരിക്കുന്നത്. ഇത് കുക്കറിലിട്ട് നല്ലതുപോലെ ഒന്ന് അടിച്ചെടുക്കണം. ഒരു വിസിലും അടിച്ചാൽ മതിയാകും. അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം. ഇതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് നല്ല വറുത്ത അരിപ്പൊടിയാണ്. അതിലേക്ക് സ്വല്പം ഉപ്പ് ചേർത്തതിനുശേഷം നല്ലതുപോലെ ഒന്നിളക്കി കൊടുക്കുക. അതിനുശേഷം ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് നല്ലതുപോലെ ഒന്ന് കുഴച്ചെടുക്കണം. നമ്മൾ വറുത്ത റവ ഉപയോഗിച്ച് ലയർ പത്തിരിയും പൊരിച്ച പത്തിരിയും ഒക്കെ തയ്യാറാക്കിയിട്ടുണ്ട്. ആ വീഡിയോ പലരും കണ്ടിട്ടില്ല. അവയുടെ കാണാത്തവർ അതിനെപ്പറ്റി ഇൻട്രസ്റ്റ് ഉള്ളവർ ദയവായി വീഡിയോ കാണാൻ സാധിക്കേണ്ടതാണ്.

നല്ല തിളച്ച വെള്ളം ഉപയോഗിച്ച് കുഴച്ചാൽ മാത്രമാണ് ഇത് നല്ല രീതിയിൽ സോഫ്റ്റ് ആയി നമുക്ക് കിട്ടുകയുള്ളൂ. നമ്മുടെ അരിപ്പൊടി അപ്പോൾ നല്ല രീതിയിൽ കുഴച്ച് റെഡിയാക്കി വെച്ചിട്ടുണ്ട്. അതുപോലെതന്നെ ചക്കയും നല്ലതുപോലെ പുഴുങ്ങി എടുത്തു വച്ചിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്ന ചേരുവകൾ എന്ന് പറയുന്നത് ശർക്കര പൊടിച്ചതും അതുപോലെതന്നെ നാളികേരം ചിരകിയതുമാണ്. ശർക്കരയുടെ അളവ് അതുപോലെതന്നെ നാളികേരത്തിന്റെ അളവ് ഒക്കെ വീഡിയോയിൽ വളരെ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങൾക്ക് ആവശ്യമായ മധുരത്തിന് അനുസരിച്ച് വേണം നിങ്ങൾ ശർക്കര എടുക്കുവാൻ. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാൻ താല്പര്യമുണ്ടെങ്കിൽ വീഡിയോ തന്നെ മുഴുവനായി കാണുക.