നെഞ്ചിൽ വരുന്ന വേദനകൾ ഹാർട്ട് ബ്ലോക്കിന്റെ ലക്ഷണങ്ങളാണോ എന്ന് തിരിച്ചറിയാം

ഒരു നെഞ്ചുവേദന ആയി രോഗി ഹോസ്പിറ്റലിൽ വരികയാണ് എന്ന് വിചാരിക്കുക. അതിന് നമുക്ക് പൊതുവേ രണ്ടായി തരം തിരിക്കാം. കഠിനമായ നെഞ്ചുവേദന അതിനോടൊപ്പം തന്നെ നല്ല രീതിയിൽ വിയർക്കുക കഠിനമായി ശർദ്ദി ഇങ്ങനെയുള്ള രോഗികൾ ഡോക്ടറെ കാണാൻ വേണ്ടി ഒപി ടിക്കറ്റ് എടുത്ത് നിൽക്കുന്നത് മോശമായ കാര്യമാണ്. അവർ ചെയ്യേണ്ടത് വളരെ പെട്ടെന്ന് തന്നെ ഇസിജി എടുക്കുക. ഇസിജി അടുത്തു കഴിഞ്ഞാൽ അതിൽ മേജർ ആയിട്ടുള്ള ഹാർട്ട് അറ്റാക്ക് ഉണ്ടോ അതിൻറെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ ആ രീതിയിലുള്ള ചികിത്സയാണ് അവർ എടുക്കേണ്ടത്. രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് സീരിയസ് ആയിട്ടുള്ള നെഞ്ചുവേദന ഒന്നും തന്നെയില്ല. രണ്ടുദിവസം മുന്നേയാണ് നെഞ്ചിൽ ഒരു വേദന പോലെ അനുഭവപ്പെട്ടത്.

അങ്ങനെയുള്ള രോഗികൾ ആണെങ്കിൽ ഡോക്ടറെ കാണുന്നതിനുവേണ്ടി ടിക്കറ്റ് എടുത്ത് സാധനം ഡോക്ടറെ കണ്ട് പരിശോധിച്ച കാര്യങ്ങൾ മനസ്സിലാക്കിയാൽ മതിയാകും. രണ്ടാമത്തെ തരത്തിലുള്ള രോഗികൾ അതായത് വെറുതെ ഇരിക്കുമ്പോൾ നെഞ്ചുവേദന ഒന്നും തന്നെയില്ല നടക്കുമ്പോൾ മാത്രമാണ് നെഞ്ചുവേദന ഉള്ളത് അങ്ങനെയുള്ള രോഗികൾ ഡോക്ടറെ കാണുമ്പോൾ അവരുടെ ഷുഗർ ഫാസ്റ്റിംഗ് ഷുഗർ ഫാസ്റ്റിംഗ് കൊളസ്ട്രോൾ കിഡ്നിയുടെ അവസ്ഥയിലുള്ള ടെസ്റ്റുകൾ ഇസിജി കാർഡിയോഗ്രാഫി അതായത് ഹാർട്ടിന്റെ പ്രവർത്തനം എങ്ങനെയുണ്ട് അതായത് പംമ്പിങ് എങ്ങനെയുണ്ട് ഹാർട്ടിന്റെ വാൽവിനെ തകരാറുണ്ടോ ഹൃദയത്തിൻറെ ഭിത്തിയിൽ ഓട്ടയുണ്ടോ ഈ ഒരു ടെസ്റ്റ് ഒക്കെയാണ് ഡോക്ടർ എഴുതുക. ഈ ടെസ്റ്റിന് ശേഷം 45 വയസ്സിനു മുകളിലുള്ള ആളുകൾ ആണെങ്കിൽ അവർക്ക് നെഞ്ചുവേദന ഉണ്ടെങ്കിൽ ട്രെഡ്മിൽ ടെസ്റ്റ് അവരെ നടത്തും. വളരെ മൈന്യൂട്ട് ആയിട്ടുള്ള ഹാർട്ട് ബ്ലോക്ക് തിരിച്ചറിയണമെങ്കിൽ ഇത്തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യേണ്ടതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.