ഇനി ആർക്കും വളരെ സോഫ്റ്റ് ആയ ഉപ്പുമാവ് ഉണ്ടാക്കാം

ഞാൻ ഇന്ന് ഇവിടെ അടിപൊളി സോഫ്റ്റ് ആയ ഒരു ഉപ്പുമാവ് എങ്ങനെയാണ് ഉണ്ടാക്കുക അതിനു വേണ്ടിയുള്ള റെസിപ്പി ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. അതിനുവേണ്ടി നമുക്ക് എന്തൊക്കെയാണ് ആവശ്യമായി വരുന്നത് എന്ന് നോക്കാം. റവ ഉപയോഗിച്ചാണ് നമ്മൾ ഈ ഉപ്പുമാവ് തയ്യാറാക്കാൻ പോകുന്നത്. അതിനുവേണ്ടി വറുത്ത റവ നമുക്ക് ആവശ്യമായി വരുന്നില്ല. ഒരു പാൻ വെച്ച് അത് ചൂടാക്കി അതിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ഒഴിക്കുക. അതിനുശേഷം നമുക്ക് കടുക് ഇട്ടു പൊട്ടിക്കാവുന്നതാണ്. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ആണ് നമ്മൾ ആഡ് ചെയ്തിരിക്കുന്നത്. ഇനി ഇത് നല്ലതുപോലെ ഒന്ന് ചൂടാവണം. ചൂടായി കഴിഞ്ഞാൽ നമുക്ക് ഇതിലേക്ക് കടുക് ഇടാവുന്നതാണ്. അതിനുശേഷം രണ്ട് പച്ചമുളക് അരിഞ്ഞതും ഒരു കഷണം ഇഞ്ചി ചെറുതാക്കി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം നമുക്ക് ഇതിലേക്ക് അര സ്പൂൺ ഉഴുന്നും പരിപ്പും ആഡ് ചെയ്തത് ഇട്ട് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം. ഇനി നമ്മൾ അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് അര ടേബിൾ സ്പൂൺ ഉപ്പ് ആണ്.

ഇനി നമുക്ക് ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് അണ്ടിപ്പരിപ്പും അതുപോലെതന്നെ മുന്തിരിയും ആണ്. മുന്തിരി കൂടുതലായി ഇതിലേക്ക് ചേർത്ത് കൊടുക്കുകയാണെങ്കിൽ അത് നല്ല ടേസ്റ്റ് ഉണ്ടാക്കുന്നതാണ്. അണ്ടിപരിപ്പ് കുറച്ചു കുറഞ്ഞാലും മുന്തിരി കൂടുതലായി ചേർക്കാൻ നിങ്ങൾ ഓർമിക്കണം. ഇനി ഇവയെല്ലാം കൂടി നല്ലതുപോലെ ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ഇതിലേക്ക് ഇനി ചേർക്കാൻ പോകുന്നത് കുറച്ചു മഞ്ഞൾ പൊടിയാണ്. കുറച്ചു നല്ല കളർ ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ ഒരു കാര്യം ഓപ്ഷണൽ ആണ് താല്പര്യമുള്ള ആളുകൾ മാത്രം ഇങ്ങനെ ചെയ്താൽ മതി. നമ്മൾ പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് നെയ്യ് ആണ്. ഇനി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഒരു സ്പൂൺ പഞ്ചസാരയാണ്. ഇനി ഇവ എല്ലാം കൂടി നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ തന്നെ മുഴുവനായി കാണുക.