ഗ്യാസ് ആണോ ഹാർട്ടറ്റാക്ക് ആണോ എന്ന് തിരിച്ചറിയാനുള്ള വഴികൾ ഇവയാണ്

ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ ആരോഗ്യം മരണപ്പെടുമോ അല്ലെങ്കിൽ ജീവിക്കുമോ എന്ന് പറയുന്ന ഒരു പ്രധാന ഘടകം എന്ന് പറയുന്നത് ചികിത്സിക്കാൻ വേണ്ടി കിട്ടുന്ന സമയമാണ്. ഹാർട്ട് അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ കൃത്യമായി രീതിയിൽ ചികിത്സ ലഭ്യമാവുകയാണെങ്കിൽ ഹൃദയത്തെ പരിപൂർണ്ണമായി അറ്റാക്കിൽ നിന്നും മോചിപ്പിക്കാൻ സാധിക്കുന്നതാണ്. പക്ഷേ പിന്നീട് വരുന്ന ഓരോ സെക്കന്റുകളും ഹാർട്ടിന്റെ മസിലുകൾക്ക് ഡാമേജ് വന്നത് പമ്പിങ് കുറഞ്ഞുകൊണ്ട് ബിപി കുറഞ്ഞുകൊണ്ട് അല്ലെങ്കിൽ ഹാർട്ട് പെട്ടെന്ന് നിന്നോ മരണപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇതിനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഹാർട്ട് അറ്റാക്ക് കാണിച്ചുതരുന്ന അതായത് ശരീരം കാണിക്കുന്ന ലക്ഷണങ്ങളെപ്പറ്റി നമ്മൾ അറിയാത്തതുകൊണ്ടാണ്. ഒരു നെഞ്ചിരിച്ചിൽ ഒക്കെ വന്നാൽ നമ്മൾ ആദ്യം തന്നെ ചിന്തിക്കുന്നത് അത് ഗ്യാസ് ആണ് എന്നാണ്. അങ്ങനെ ഉണ്ടായാൽ വീട്ടിൽ നിന്ന് ഇഞ്ചിയോ വെളുത്തുള്ളിയോ കഴിക്കുകയാണ് സാധാരണ ആളുകൾ ചെയ്യുന്ന പതിവ്. അല്ലെങ്കിൽ അടുത്തുള്ള ഫാർമസിയിൽ പോയി അവിടെനിന്ന് ഗ്യാസിന് മരുന്ന് വാങ്ങി കഴിക്കുന്നു.

കുറച്ചു കഴിയുമ്പോൾ അതിനെ ശമനം കിട്ടുകയും അപ്പോൾ നമ്മൾ അത് ഗ്യാസ് ആണ് എന്നുള്ള കാര്യം ഉറപ്പിക്കുകയും ചെയ്യുന്നു. പിന്നീട് കുറച്ചു കഴിയുമ്പോൾ വീണ്ടും അത് വർദ്ധിക്കുന്ന സമയത്ത് ആണ് നമ്മൾ ഹോസ്പിറ്റലിൽ എത്തുന്നത്. അങ്ങനെ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ഹാർട്ട് പമ്പിങ് കുറഞ്ഞു കാണും. ഇത്തരത്തിലുള്ള തെറ്റായ പ്രവർത്തികൾ കാരണം ഹോസ്പിറ്റലിൽ എത്തുന്നതിനേക്കാൾ മുന്നേ തന്നെ മരണപ്പെട്ട ഒരുപാട് ആളുകൾ ഉണ്ട്. ഇതുപോലെ നെഞ്ചുവേദന വന്നു കഴിഞ്ഞാൽ അത് ഗ്യാസ് ആണോ അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാൻ വേണ്ടിയുള്ള അഞ്ച് കാര്യങ്ങളാണ് ഇവിടെ പറഞ്ഞു തരുന്നത്. ഒന്നാമത്തേത് നമുക്ക് വരുന്ന നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചരിച്ചിൽ ഗ്യാസ് ആവാനുള്ള സാധ്യതകൾ എത്രയുണ്ട് എന്ന് നോക്കാം.