ബീഫ് ഫ്രൈ ഇനി എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാം

ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളുടെ ഒരു റിക്വസ്റ്റ് പ്രകാരമാണ് ഇന്നത്തെ വീഡിയോ നിങ്ങൾക്ക് മുന്നിൽ ചെയ്യുന്നത്. ബീഫ് എങ്ങനെയാണ് രണ്ടുദിവസം ഒക്കെ ഫ്രിഡ്ജിൽ ഒന്നും വയ്ക്കാതെ തന്നെ കേടുകൂടാതെ നമുക്ക് കുക്ക് ചെയ്യാൻ സാധിക്കുന്നത് എന്ന വിഷയത്തെ പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്. അതിനുവേണ്ടി നമുക്ക് ആവശ്യമായി വരുന്ന ചേരുവകൾ എന്തൊക്കെയാണ് എന്ന് ആദ്യം തന്നെ നോക്കാം. ചെറുതായി ആദ്യം തന്നെ ബീഫ് കട്ട് ചെയ്തു വയ്ക്കുക. ഇവിടെ കാണുന്ന ബീഫ് വിനാഗിരിയിലും അതുപോലെതന്നെ ചെറു ചൂടുവെള്ളത്തിലും ഒക്കെ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വെച്ചിട്ടുള്ളതാണ്.

ഇനി ഇതിലേക്ക് ആവശ്യമായി വരുന്ന ചേരുവകൾ എന്ന് പറയുന്നത് സബോള അതുപോലെതന്നെ ചെറിയ ഉള്ളി ഇഞ്ചി പച്ചമുളക് എന്നിവയാണ്. ഇവയെല്ലാം ഇവിടെ കട്ട് ചെയ്തു വച്ചിട്ടുണ്ട്. രണ്ട് സബോളയാണ് ഇവിടെ എടുത്തിരിക്കുന്നത് അതുപോലെ വെളുത്തുള്ളി ഇഞ്ചി അതുപോലെ മുളക് ഒക്കെ എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഇത് ഒക്കെ ഒന്ന് ഫ്രൈ ചെയ്തിട്ട് വേണം നമുക്ക് ബീഫിൽ ഇട്ട് ഇത് വേവിച്ചെടുക്കാൻ. അതുപോലെ നമ്മൾ ഇതിലേക്ക് പിന്നീട് മസാലകൾ ചേർക്കേണ്ടതുണ്ട്. ഇതിലേക്ക് മസാലകൾ പൊടിക്കാത്തത് ആണ് നമ്മൾ ചേർക്കുന്നത്. മല്ലി മുളക് കുരുമുളക് ഏലക്കായ കറുവപ്പട്ട ഗ്രാമ്പു എന്നിവയൊക്കെ ഇവിടെ എടുത്തു വച്ചിട്ടുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ പൊടിച്ചത് ചേർക്കാവുന്നതാണ് എന്നാൽ പൊടിക്കാത്തത് ചേർക്കുമ്പോൾ ആണ് കൂടുതൽ ടേസ്റ്റ് ലഭിക്കുന്നത്. ഇനി രുചികരമേറിയ ബീഫ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.