ഇന്ത്യയിലെ തന്നെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്റെ വാക്കുകളാണ് ഇവ

ഇന്ന് പ്രധാനമായും ഹൃദ്രോഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഹൃദ്രോഗം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു രോഗമാണ് എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത് എന്ന് പരിശോധിച്ചു നോക്കാം. പലതരത്തിലുള്ള ഹൃദ്രോഗങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. സാധാരണയായി ഹൃദ്രോഗം മൂലം മരണം ഉണ്ടാകുന്നതിന് കാരണമാകുന്നത് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന രക്തധമനികൾ അടഞ്ഞു പോകുന്നത് വഴിയാണ് അവിടെ ബ്ലോക്ക് ഉണ്ടായി ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു ദിവസം കൊണ്ടല്ല. കുറെ വർഷങ്ങളായി ഇത് ചുരുങ്ങി ചുരുങ്ങി വരുകയും ഒരു പ്രത്യേക സമയത്ത് അവിടെ പുതിയതായി ഒരു രക്തക്കട്ട ഉണ്ടാവുകയും പെട്ടെന്ന് ഹൃദയത്തിന്റെ ഒരു ഭാഗത്ത് രക്തം നിന്ന് പോവുകയും ഹൃദയത്തിന്റെ താളമിടുപ്പ് ക്രമാതീതമായി കുറയുകയോ കൂടുകയോ ചെയ്യുന്നതുകൊണ്ടാണ് ഹൃദയസ്തംഭനം പെട്ടെന്ന് ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്.

പ്രധാനമായും ഉണ്ടാകുന്നത് രക്തസമ്മർദ്ദം വർദ്ധിക്കുക ഹൈപർ ടെൻഷൻ പ്രമേഹരോഗം രക്തത്തിൽ കൊളസ്ട്രോൾ അധികമായി വർദ്ധിക്കുക പിന്നീട് വരുന്നത് പുകവലി തുടങ്ങിയ തെറ്റുകൾ കൊണ്ടാണ് ഇത്തരത്തിൽ ഹൃദ്രോഗം കൂടുതലായും ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുന്നത്. അതിന് കാരണമാകുന്നത് ഭക്ഷണത്തിൽ ശ്രദ്ധയില്ലായ്മ വലിച്ചുവാരി കഴിക്കുന്നത് അതുപോലെതന്നെ വ്യായാമമില്ലായ്മ നല്ലതരം ആഹാരങ്ങൾ കഴിക്കാതിരിക്കുകയും ഹൃദയത്തിന് ദോഷകരമാകുന്ന ആഹാരങ്ങളുടെ കഴിക്കൽ കൂടുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാവുന്നത്. രക്തസമ്മർദ്ദം പ്രമേഹം അമിതമായി കൊഴുപ്പ് എന്നതിനെക്കുറിച്ചൊക്കെ പലപ്പോഴും പ്രതിപാദിച്ചിട്ടുണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവൻ കാണുക.