പ്രമേഹ രോഗികളുടെ കാലുകൾ ഇനി ഒരിക്കലും മുറിച്ചു കളയേണ്ടതായി വരുകയില്ല

പ്രമേഹ രോഗികളിൽ പാദസംബന്ധമായ ചെറിയ പ്രശ്നം പോലും അത് ഒരു സർജറിക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഡയബറ്റിക്സ് ആൻഡ് ഡയബറ്റിക്സ് ഫൂട്ട് എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നത്. പ്രമേഹവും പാദസംരക്ഷണവും എന്ന് പറയുന്നത് ഏറ്റവും പ്രാധാന്യം അറിയിക്കുന്ന ഒരു വിഷയം തന്നെയാണ്. പ്രമേഹത്തിന്റെ ഏറ്റവും തീവ്രമായ സങ്കീർണങ്ങളിൽ ഒന്നാണ് പാദ വിച്ഛേദന ശസ്ത്രക്രിയ. ചിലപ്പോൾ വിരലുകൾ ആയിരിക്കാം അല്ലെങ്കിൽ പാദം മാത്രമായിരിക്കാം ചിലപ്പോൾ മുട്ടിന് താഴെ ആയിരിക്കാം ചിലപ്പോൾ മുട്ടിന് മുകളിൽ ആയിരിക്കാം അങ്ങനെ അംഗവിച്ഛേദന ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഒരുപാട് ആളുകളെ നമ്മൾ കാണാൻ ഇടവരാറുണ്ട്.

ഒരു രോഗിയെ സംബന്ധിച്ച് ഒരു ഡോക്ടർ സംബന്ധിച്ചും ഏറ്റവും വിഷമകരം ഏറിയ ഒരു ഘട്ടം തന്നെയാണ് പാദ വിച്ചേതന് ശസ്ത്രക്രിയ എന്ന് പറയുന്നത്. അത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും സാധാരണയായി ഷുഗർ രോഗികളിൽ വരുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? എന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്. അതായത് നമ്മുടെ പാദം എടുക്കുകയാണെങ്കിൽ ഇത് ഒരു ഒറ്റ യൂണിറ്റാണ്. ഇതിൽ എവിടെയെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അത് പാദത്തിൽ മൊത്തമായി വ്യാപിക്കാൻ ഉള്ള സാധ്യത വളരെ വളരെ കൂടുതലാണ്. സാധാരണയായി വരുന്ന കാലിന്റെ മർദ്ദം എന്നുപറയുന്നത് ഈശ്വരൻ വളരെ മനോഹരമായി സൃഷ്ടിച്ചിരിക്കുന്ന ഒരു സംഗതിയാണ്. നമ്മൾ നടക്കുക ഓടുക അങ്ങനെ പല കാര്യങ്ങളാണ് നമ്മൾ കാലുകൊണ്ട് ചെയ്യുന്നത്. അതിന്റെപേശികളും എല്ലുകളും ഒക്കെ വളരെ കൃത്യമായി ഡിസൈൻ ചെയ്താണ് നമുക്ക് നൽകിയിരിക്കുന്നത്. ഈ കാലിൽ സാധാരണയായി നമ്മൾ നടക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം ഒരു ഭാഗത്ത് മാത്രം കൂടുതലായി ഉണ്ടാകാതെയാണ് അത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.