ഹാർട്ടറ്റാക്കും ഹാർട്ട് ബ്ലോക്കും ഒന്നാണോ?

നമ്മൾ സ്ഥിരമായി കേൾക്കുന്ന രണ്ടു വാക്കുകളാണ് ഒന്ന് ഹാർട്ട് അറ്റാക്ക് രണ്ടാമത്തേത് ഹാർട്ട് ബ്ലോക്ക്. അതുകൊണ്ടുതന്നെ ആളുകൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ് ഹാർട്ട് ബ്ലോക്കും അതുപോലെതന്നെ ഹാർട്ട് അറ്റാക്കും എന്ന് പറയുന്നത് ഒന്നാണോ. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഈ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി തന്നെ നിങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ പോകുന്നത്. ഹാർട്ടിന് 3 രക്ത കുഴലുകൾ ഉണ്ട്. ഹാർട്ടിന്റെ മസിലുകൾക്ക് ഹാർട്ട് തന്നെ രക്തം കൊടുക്കുന്ന കുഴലുകളാണ് ഇവ. ഇത്തരത്തിലുള്ള കുഴലുകളിൽ ബ്ലോക്ക് ഒരെണ്ണം ഉണ്ടെങ്കിൽ അത് ഒരു ബ്ലോക്ക് രണ്ടെണ്ണം ഉണ്ടെങ്കിൽ രണ്ട് ബ്ലോക്ക് എന്നിങ്ങനെയാണ് സാധാരണയായി ബ്ലോക്കുകൾ ഇത്ര എണ്ണം ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത്. ചാലിൽ ഒക്കെ വെള്ളം ഒഴുകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അങ്ങനെ വെള്ളം ഒഴുകുന്ന രീതിയിൽ ഒരു സ്ഥലത്ത് വീതി കുറവാണെങ്കിൽ അവിടെ ഉണ്ടാകുന്ന ഒഴുക്ക് വളരെ സ്പീഡ് കൂടുതലായിരിക്കും.

ബ്ലോക്ക് ഉള്ള ആളുകൾക്ക് ബ്ലോക്ക് ഉള്ള ഭാഗത്തേക്ക് രക്തം എത്തുമ്പോൾ അവിടെ വളരെ സ്പീഡ് കൂടുകയും അവിടെ ഉരഞ്ഞ് ഉരഞ്ഞ് ഒരു സമയം എത്തുമ്പോൾ ബ്ലോക്ക് ഉള്ള ആളുകൾക്ക് അവിടെ പൊട്ടുന്നു. ഇങ്ങനെ പൊട്ടിക്കഴിഞ്ഞാൽ അങ്ങനെ പൊട്ടിയ ഭാഗത്ത് രക്തം കട്ടപിടിക്കും. വേദിയില്ലാത്ത സ്ഥലത്ത് രക്തം കൂടി കട്ടപിടിക്കുമ്പോൾ അവിടെ രക്തയോട്ടം വളരെയധികം കുറയുന്നു. അങ്ങനെ പെട്ടെന്ന് രക്തക്കുഴലിന്റെ ഉള്ളിൽ പൊട്ടൽ വന്നു രക്തം കട്ടപിടിച്ച് ആ രക്തയോട്ടം വളരെ പെട്ടെന്ന് തന്നെ കുറയുകയും അല്ലെങ്കിൽ പൂർണ്ണമായി നിന്നു പോകുകയും ചെയ്യുന്ന സംഭവത്തിനെയാണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്. പലപ്പോഴും ബ്ലോക്ക് ഉള്ള ആളുകൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകണമെന്നില്ല. ഒരാൾക്ക് 90% ബ്ലോക്ക് ഉണ്ട് എന്നാൽ വേറെ രീതിയിലുള്ള പൊട്ടൽ ഒന്നും തന്നെ ഇല്ലെങ്കിൽ നമ്മൾ അദ്ദേഹത്തിന് പറയുന്നത് അദ്ദേഹത്തിന് ഹാർട്ട് ബ്ലോക്ക് ഉണ്ട് എന്ന് ഹാർട്ടറ്റാക്ക് ഇല്ല എന്നാണ്. ഇനി കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.