പപ്പായ പായസം ഇനി നിങ്ങൾക്കും എളുപ്പത്തിൽ ഉണ്ടാക്കാം

ഒരു അടിപൊളി പായസത്തിന്റെ റെസിപ്പിയും ആയിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. നമ്മുടെ നാടൻ പപ്പായ പായസം ആണ് ഇവിടെ ഉണ്ടാക്കുന്നത്. അപ്പോൾ ഇനി വളരെ പെട്ടെന്ന് തന്നെ നമുക്ക് വളരെ രുചിയേറിയ പപ്പായ പായസം ഉണ്ടാക്കാനായി തുടങ്ങാം. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കാൻ പോകുന്നത് 400 ഗ്രാം ശർക്കര ആണ്. ഇനി പപ്പായ എടുത്തശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി തൊലിയൊക്കെ കളഞ്ഞ് അത് കുക്കറിൽ ഇട്ട് നല്ലതുപോലെ വിസിൽ അടിപ്പിക്കുക. അതിനുശേഷം അത് ഒരു പാത്രത്തിലേക്ക് മാറ്റി നല്ലതുപോലെ ഒന്ന് ഒടച്ചു കൊടുക്കുക. അങ്ങനെ ചെയ്താൽ മാത്രമാണ് ഇതിന് ടേസ്റ്റ് കൂടുക. അതുപോലെതന്നെ നമ്മൾ മാറ്റി വച്ചിരിക്കുന്ന 400ഗ്രാം ശർക്കര ഇനി നല്ലതുപോലെ ഒന്ന് ഉരുക്കി എടുക്കേണ്ടതാണ്. ഇനി ഇതിലേക്ക് നമുക്ക് ആവശ്യമായി വരുന്നത് തേങ്ങാപ്പാലാണ്. രണ്ട് തേങ്ങ നല്ലതുപോലെ ചിരകിയെടുത്ത ശേഷം അതിൻറെ പാൽ ഇവിടെ എടുത്തു വച്ചിട്ടുണ്ട്.

ഒന്നാം പാലും രണ്ടാം പാലും വേറെയായി ഇവിടെ പിഴിഞ്ഞു വച്ചിട്ടുണ്ട്. ഇനിയെല്ലാം ഉപയോഗിച്ച് നമുക്ക് പായസം ഉണ്ടാക്കാനായി തുടങ്ങാവുന്നതാണ്. അതിനായി ഇവിടെ ചീനച്ചട്ടി എടുത്തു വച്ചിട്ടുണ്ട്. ഇനി അത് ചൂടായി വരുമ്പോൾ നമുക്ക് അതിലേക്ക് കുറച്ച് നെയ്യ് ചേർത്തു കൊടുക്കാം. ആ നെയ്യിൽ ഉടച്ചുവച്ച പപ്പായ ഇട്ടതിനുശേഷം ഒന്ന് വരട്ടിയെടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. പായസത്തിൽ നെയ്യ് ചേർക്കാൻ താല്പര്യമില്ലാത്ത ആളുകൾക്ക് അങ്ങനെ ചേർക്കണം എന്നില്ല. അങ്ങനെയുള്ള ആളുകൾക്ക് നേരിട്ട് അതിലേക്ക് പപ്പായ തന്നെ ചേർത്ത് കൊടുക്കാവുന്നതാണ്. ടേസ്റ്റ് കൂടുതൽ ലഭിക്കും എന്നുള്ളത് കൊണ്ടാണ് ഈ ഒരു മാർഗ്ഗം നിങ്ങൾക്ക് പറഞ്ഞു തരുന്നത്. ഇനി ഈ വിശുദ്ധ കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.