എല്ലാത്തരത്തിലുള്ള കൊളസ്ട്രോളിനും മരുന്നു വാരി ഒരിക്കലും കഴിക്കരുത്

എന്നും നമ്മുടെ ഓയിൽ വരുന്ന ഒരു കാര്യമാണ് അതായ പുറമെയുള്ള ലാബിൽ നിന്നും കംപ്ലീറ്റ് ഹെൽത്ത് പാക്കേജ് എടുത്തതിനുശേഷം കൊളസ്ട്രോൾ 30 കോടി എന്നൊക്കെ പറഞ്ഞു എനിക്ക് കൊളസ്ട്രോൾ വരുമോ അല്ലെങ്കിൽ അറ്റാക്ക് വരാനുള്ള സാധ്യതയുണ്ടോ എന്നൊക്കെ പറഞ്ഞു പല രോഗികളും ഇവിടെ സ്ഥിരമായി ഒപിയിൽ വരുന്നുണ്ട്. ഇത് ഒരുപക്ഷേ ഒരു വർഷം ഒക്കെ ആയി ഗൾഫിൽ നിന്നതിനു ശേഷം നാട്ടിലേക്ക് വരുമ്പോൾ അവരുടെ ഹെൽത്ത് കണ്ടീഷൻ എങ്ങനെയുണ്ട് എന്ന് അറിയുന്നതിന് വേണ്ടി അവർ ചെക്ക് ചെയ്തു നോക്കി വരുന്നതാകാം. അതല്ലെങ്കിൽ തൊട്ടടുത്ത വീട്ടിൽ ആർക്കെങ്കിലും അറ്റാക്ക് വന്നതിന് തുടർന്ന് തങ്ങൾക്ക് കൊളസ്ട്രോൾ ഉണ്ട് ഇനി അറ്റാക്ക് വരാൻ സാധ്യതയുണ്ടോ എന്നൊക്കെ അറിയാൻ വേണ്ടി ടെസ്റ്റ് ചെയ്തു നോക്കി വരുന്ന ആളുകളാകാം.

നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ചാൽ അമിത കൊളസ്ട്രോൾ എന്ന് പറയുന്നത് ഹാർട്ട് അറ്റാക്ക് വരാനുള്ള ഒരുപാട് കാരണങ്ങളിൽ ഒന്ന് മാത്രമാണ്. ഇത്തരത്തിലുള്ള കൊഴുപ്പിനേക്കാൾ അതായത് കൊളസ്ട്രോളിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് പ്രമേഹം അമിത രക്തസമ്മർദ്ദം പുകവലി വ്യായാമമില്ലായ്മ മാനസിക സമ്മർദ്ദങ്ങൾ തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയവ ഒക്കെ. 35 വയസ്സ് ഒക്കെ കഴിഞ്ഞ് ആളുകൾക്ക് എൽഡിഎൽ 190 മുകളിൽ ഉള്ളപ്പോൾ ആണ് മരുന്ന് കഴിക്കേണ്ട ആവശ്യം വരുന്നുള്ളൂ. അല്ലാതെ കുറച്ചു കൂടുമ്പോഴേക്കും അതിനു വേണ്ടി മരുന്നു കഴിക്കേണ്ട ആവശ്യം ഒന്നും വരുന്നില്ല. അങ്ങനെയുള്ളതൊക്കെ നമ്മുടെ വ്യായാമം കൊണ്ടും അതുപോലെതന്നെ ഭക്ഷണക്രമീകരണം കൊണ്ടും നമ്മൾ സ്വയം ചികിത്സിക്കേണ്ട കാര്യം മാത്രമേ ഉള്ളൂ. കൊളസ്ട്രോൾ കൂടുതലുള്ള ഒരു വ്യക്തി വ്യായാമം ചെയ്യുന്നുണ്ട് എന്നാൽ നേരെമറിച്ച് കൊളസ്ട്രോൾ ഇല്ലാത്ത ഒരു വ്യക്തി വ്യായാമം ചെയ്യുന്നില്ല എങ്കിൽ കൊളസ്ട്രോൾ കുറവുള്ള വ്യക്തിക്ക് ആണ് കൂടുതലായും അറ്റാക്ക് വരാനുള്ള സാധ്യത കൂടുതൽ. ഇനി കൂടുതലായി ഇതിനെ പറ്റി അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.