ഒറ്റ തവണ കഴിച്ചാൽ തന്നെ വീണ്ടും കഴിക്കാൻ തോന്നുന്ന ചക്ക കേക്ക് ഇനി നിങ്ങൾക്കും ഉണ്ടാക്കാം

വളരെയധികം രുചികരവും അതുപോലെതന്നെ ഒരുവട്ടം കഴിച്ചാൽ തന്നെ വീണ്ടും കഴിക്കാൻ തോന്നുന്നതുമായ ചക്ക കേക്ക് എങ്ങനെയാണ് ഉണ്ടാക്കുക അതിന്റെ റെസിപ്പി ആണ് ഇന്ന് നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞു തരാൻ പോകുന്നത്. അതിനുവേണ്ടി ഇവിടെ ആദ്യം തന്നെ എടുത്തു വച്ചിരിക്കുന്നത് നല്ലതുപോലെ പഴുത്ത വരിക്ക ചക്കയാണ്. അത് തൊലിയൊക്കെ കളഞ്ഞു നല്ലതുപോലെ വൃത്തിയാക്കി ഇവിടെ എടുത്തു വച്ചിട്ടുണ്ട്. ഇതിലേക്ക് ഇനി നമുക്ക് ആവശ്യമായി വരുന്നത് മൈദമാവ് അതുപോലെതന്നെ ശർക്കര ബേക്കിംഗ് സോഡ ബട്ടർ എന്നിങ്ങനെയാണ് ആവശ്യമായി വരുന്നത്. ഇനി ചക്ക ചുളയുടെ ഉള്ളിൽ നിന്നും കുരു ഒക്കെ എടുത്ത ശേഷം അത് നല്ലതുപോലെ നമുക്ക് ഒന്ന് അരച്ചെടുക്കേണ്ടത് ആവശ്യമാണ്. അതിനോടൊപ്പം തന്നെ നമ്മൾ എടുത്തു മാറ്റിവച്ചിരിക്കുന്ന ശർക്കരയും പൊടിച്ചെടുക്കേണ്ടതാണ്. ശർക്കരയുടെ അളവ് പറയുകയാണെങ്കിൽ 100 ഗ്രാം പൊടിച്ച ശർക്കര ആണ് ഇവിടെ എടുത്തിരിക്കുന്നത്. ചക്ക നല്ല മധുരം ഉള്ളതുകൊണ്ടുതന്നെ 100ഗ്രാം ശർക്കര മാത്രം ആണ് ആവശ്യമായി വന്നത്.

ഇനി ചക്കയും അതുപോലെതന്നെ ശർക്കരയും നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് പിന്നീട് ആവശ്യമായ ബട്ടർ ചേർത്ത് കൊടുക്കുക. ഏകദേശം ഇതിലേക്ക് 50 ഗ്രാം മുതൽ 60ഗ്രാം വരെ ബട്ടർ എടുക്കാവുന്നതാണ്. ഇവിടെ ഏകദേശം 60 ഗ്രാം ബട്ടർ ആണ് എടുത്തിരിക്കുന്നത്. ഇനി ഇതിലേക്ക് വേറെ ഓയിൽ ഒന്നും ചേർത്തു കൊടുക്കാത്തതുകൊണ്ടാണ് ഇത്രയും അളവിൽ ബട്ടർ ഇവിടെ എടുത്തത്. ഇനി ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. ഇങ്ങനെ നല്ലതുപോലെ മിക്സ് ചെയ്യണം എന്നുണ്ടെങ്കിൽ നമ്മുടെ റൂം ടെമ്പറേച്ചറിൽ ഉള്ള ബട്ടർ തന്നെ എടുക്കേണ്ടതാണ്. ഇനി വളരെ രുചികരമേറിയ ചക്ക കേക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണുക.