ഹൃദ്രോഹികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

ഹാർട്ടിന്റെ ഓപ്പറേഷൻ ബൈപ്പാസ് ഓപ്പറേഷൻ അല്ലെങ്കിൽ വാൽവ് ഓപ്പറേഷൻ ഇവയൊക്കെ കഴിഞ്ഞ ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ഓപ്പറേഷൻ കഴിഞ്ഞ് സാധാരണഗതിയിൽ അഞ്ചാമത്തെ ദിവസം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുമ്പോൾ സാധാരണയായി ആളുകൾ സ്വന്തമായി കുളിക്കുകയും അതുപോലെതന്നെ സ്റ്റെപ്പ് കയറുകയും നടക്കുകയും ഒക്കെ ചെയ്തു തുടങ്ങിയിട്ടുണ്ടാകും. ഇതൊക്കെ പിന്നീട് വീട്ടിൽ പോകുമ്പോഴും തുടർന്ന് അവർ തന്നെ ചെയ്യേണ്ടതാണ്. ഞാൻ പലപ്പോഴും കണ്ടിട്ടുള്ള കാര്യം എന്ന് പറയുകയാണെങ്കിൽ രോഗികൾ വീട്ടിൽ ചെന്ന് കഴിഞ്ഞാൽ പിന്നീട് അവർ കൂടുതൽ രോഗികളായി മാറുകയും പേടിച്ച് ഒന്നും ചെയ്യാതെ ഇരിക്കുന്ന അവസ്ഥയാണ് കാണുന്നത്.

അവർ ഇത് ആലോചിച്ച് കൂടുതൽ ഡിപ്രഷനിലേക്ക് പോവുകയും അതുപോലെ ഭക്ഷണം കഴിക്കുന്നത് കുറയുകയും ക്രമാതീതമായി അവർക്ക് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വരുന്നത്. നിങ്ങൾ ഓർക്കേണ്ട കാര്യം എന്താണ് എന്ന് വിചാരിച്ചാൽ രോഗിയായി ഹോസ്പിറ്റലിൽ പോയി അവിടെ നിന്ന് ഓപ്പറേഷൻ എല്ലാം കഴിഞ്ഞ് രോഗി അല്ലാതെയാണ് നിങ്ങൾ വീട്ടിലേക്ക് വരുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം. ആദ്യത്തെ ആഴ്ച ഒരു 10 മിനിറ്റ് വച്ച് രാവിലെയും വൈകിട്ടും നടന്നാൽ രണ്ടാമത്തെ ആഴ്ച ആകുമ്പോഴേക്കും അത് 15 മിനിറ്റ് വച്ച് നടക്കാവുന്നതാണ്. അങ്ങനെ ഒരു നാല് ആഴ്ച ഒക്കെ ആകുമ്പോഴേക്കും രാവിലെയും വൈകിട്ടും ഒക്കെ അരമണിക്കൂർ വിധം വച്ച് നടക്കാവുന്ന രീതിയിലേക്ക് നമ്മൾ മാറുന്നതാണ്. ഇനി ഹൃദ്രോഗമുള്ള ആളുകൾ കഴിക്കേണ്ട ഭക്ഷണക്രമങ്ങളെപ്പറ്റി കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ താൽപര്യമുണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണുക.