മിൽക്ക് പേട ഇനി വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ ഉണ്ടാക്കാം

പാൽപേട നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമുള്ള ഒരു സാധനമാണ്. അത് കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിലും അതുപോലെതന്നെ അതേ വലുപ്പത്തിലും ഡിസൈനിലും നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വളരെ പെട്ടെന്ന് അത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി പാലപ്പേഡ് എങ്ങനെയാണ് വീട്ടിൽ ഇരുന്നുകൊണ്ട് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ഇവിടെ ആദ്യം തന്നെ രണ്ട് കപ്പ് പാൽപ്പൊടി എടുത്തു വച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇത് തയ്യാറാക്കാനായി ഏത് പാൽപ്പൊടി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

ഇവിടെ എടുത്തു വച്ചിരിക്കുന്നത് അമൂൽ പാൽപ്പൊടിയാണ്. പിന്നീട് നമുക്ക് വേണ്ടത് അര കപ്പ് പഞ്ചസാര പൊടിച്ചത് അതുപോലെ അര കപ്പ് പാല് ഒരു ടേബിൾ സ്പൂൺ ഏലക്ക പൊടി എന്നിവയാണ് ആവശ്യമായി വരുന്നത്. ഇനി നമുക്ക് ഇവ വെച്ച് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് കപ്പ് പാൽപ്പൊടി ചേർക്കുക. ഒരു കപ്പ് എന്ന് ഉദ്ദേശിക്കുന്നത് ഇവിടെ 250 മില്ലി അളവാണ്. ഈ കപ്പിന്റെ അളവിലാണ് ഇവിടെ വേണ്ട ചേരുവകൾ പറയുന്നത്. അതിനുശേഷം ഇതേ അളവിലുള്ള കപ്പ് തന്നെ ഉപയോഗിച്ച് അരക്കപ്പ് പാല് ഇതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ചെറിയ ചൂടുള്ള പാലാണ് ഇവിടെ സാധാരണയായി ഒഴിക്കാറുള്ളത്. അങ്ങനെ ഒഴിക്കുമ്പോൾ ആണ് അത് കട്ടിയില്ലാതെ നമുക്ക് കിട്ടുന്നത്. പച്ചപ്പാൽ ഉപയോഗിക്കുന്ന സമയത്ത് പൊടിയൊക്കെ പൊങ്ങി നിൽക്കുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. നിങ്ങൾക്ക് ചൂടുള്ള പാല് അല്ലെങ്കിൽ തണുത്ത പാൽ നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതാണ് നല്ലത് എങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്. ഇനി ഇത് മിക്സ് ചെയ്ത് നല്ലതുപോലെ കട്ടി ഇല്ലാതെ എടുക്കേണ്ടതാണ്. പാൽപ്പൊടി പാലിൽ നല്ലതുപോലെ തരി ഒന്നുമില്ലാതെ മിക്സ് ചെയ്ത് കിട്ടേണ്ടതാണ്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ മുഴുവനായി കാണുക.