വയറ്റിലെ ക്യാൻസർ ലക്ഷണങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാം

എല്ലാവരും ഒരു തവണയെങ്കിലും ചോദിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും എനിക്ക് ക്യാൻസർ ഉണ്ടോ എന്നുള്ളത്. അല്ലെങ്കിൽ എനിക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യതയുണ്ടോ എന്നൊക്കെ. ഒരിക്കലും വരാൻ പാടില്ല അല്ലെങ്കിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ഒരു അസുഖമാണ് കാൻസർ എല്ലാവരുടെയും മനസ്സിൽ. പക്ഷേ കൃത്യസമയത്ത് കണ്ടുപിടിച്ചാൽ കൃത്യമായി ചികിത്സ നൽകിയാൽ നമുക്ക് ഭൂരിഭാഗം ക്യാൻസറിനെയും എളുപ്പത്തിൽ കീഴടക്കാൻ സാധിക്കുന്നതാണ്. ആദ്യം നമ്മുടെ ഉദരത്തിൽ വരുന്ന ക്യാൻസറുകളുടെ പൊതുവായ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

പൊതുവായി ലക്ഷണം എന്നു പറയുന്നത് മിക്കവരും കണ്ടുവരുന്ന ഒരു ലക്ഷണമാണ് ക്ഷീണം. അതുപോലെ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ശരീരഭാരം കുറഞ്ഞുപോവുക. പെട്ടെന്നുള്ള മലവിസർജന രീതികളിൽ ഉള്ള വ്യത്യാസം ചില സമയങ്ങളിൽ മലം പോകാതിരിക്കുക അല്ലെങ്കിൽ സാധാരണ രീതിയിൽ പോകുന്നതിനേക്കാൾ കൂടുതൽ തവണയായി മലം പോവുക മലത്തിൽ ചോരയുടെ അംശം കാണുക ഇതൊക്കെയാണ് സാധാരണയായി ഉദര ക്യാൻസറിന്റെ ലക്ഷണങ്ങളായി മാറുന്നത്. സാധാരണ രീതിയിൽ നമ്മുടെ ഉദരത്തിന് മൂന്നു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. മൂന്ന് ഭാഗങ്ങളായി തിരിച്ച് അതിന്റെ ലക്ഷണങ്ങൾ പലപ്പോഴും കോമൺ ആയി ഉണ്ടെങ്കിൽ പോലും ചില ലക്ഷണങ്ങൾ ചില ഭാഗങ്ങളെ സൂചിപ്പിക്കുന്നതാണ്. ആദ്യത്തേത് പറയുകയാണെങ്കിൽ അന്നനാളം ആമാശയും ചെറുകൂടൽ എന്നിവയുടെ തുടക്ക ഭാഗമാണ്. ഈ മൂന്ന് ഭാഗങ്ങളാണ് നമ്മൾ വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് ഭാഗങ്ങളിലെയും ലക്ഷണങ്ങൾ നമുക്ക് ഓരോന്നായി നോക്കാം. ആദ്യമായി തന്നെ നമുക്ക് അന്നനാളത്തെ പറ്റി നോക്കാം. അന്നനാളത്തിൽ കാൻസർ വന്നാൽ എന്ത് സംഭവിക്കും എന്ന് ഇവിടെ പറഞ്ഞു തരുന്നുണ്ട്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.