വാങ്ങുന്ന ബ്രോയിലർ കോഴിയുടെ കരൾ കഴിക്കാമോ?

ബ്രോയിലർ കോഴിയുടെ കരൾ കഴിക്കാൻ പാടുണ്ടോ എന്ന വിഷയത്തെപ്പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്. ബ്രോയിലർ കോഴി തന്നെ കീടനാശിനികളും ആന്റിബയോട്ടിക്കുകളും എല്ലാം കൊടുത്തു വളർത്തുന്നതാണ്. ഈ കോഴിയുടെ ഉള്ളിലേക്ക് എത്തുന്ന ടോക്സിനുകൾ എല്ലാം അടിഞ്ഞുകൂടുന്നത് കരളിന് അകത്താണ്. കരൾ കഴിക്കാൻ പാടില്ല ഇത് മാരക രോഗങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതുപോലെ കരൾ കഴിക്കല്ലേ ഇത് കാൻസർ വരെ ഉണ്ടാക്കാൻ ഉള്ള സാധ്യതയുണ്ട്. ഇങ്ങനെ സോഷ്യൽ മീഡിയ വന്നതിനുശേഷം ഏറ്റവും കൂടുതൽ ചീത്ത പേര് കേട്ടിട്ടുള്ള ഒരു ഭക്ഷണ വിഭാഗമാണ് ഇത്തരത്തിലുള്ള ബ്രോയിലർ കോഴിയും അതുപോലെ അതിൻറെ കരളും. നമ്മൾ ഇങ്ങനെ ബ്രോയിലർ കോഴി വാങ്ങുന്ന സമയത്ത് അതിൻറെ കരൾ വാങ്ങണ്ട എന്ന് പറയാറുണ്ട്. കരളിന്റെ രുചി പൊതുവേ ആളുകൾക്ക് ഇഷ്ടവും അല്ല. കരൾ എല്ലാം നായ്ക്കൾക്ക് കറി ഉണ്ടാക്കുവാൻ വേണ്ടിയാണ് സാധാരണയായി ആളുകൾ വാങ്ങിക്കൊണ്ടു പോകാറുള്ളത്. യഥാർത്ഥത്തിൽ ബ്രോയിലർ കോഴിയുടെ കരൾ അപകടമാണോ? കരൾ കഴിച്ചു കഴിഞ്ഞാൽ എന്തെല്ലാം ഗുണങ്ങളുണ്ട് എന്നൊക്കെ വിശദീകരിക്കാം. നമുക്ക് വളരെ കുറഞ്ഞ അളവിൽ പ്രോട്ടീനുകളും അതുപോലെതന്നെ ധാരാളം വൈറ്റമിനുകളും മിനറലുകളും ഒക്കെ നൽകുവാൻ സഹായിക്കുന്ന ഒരു ഉത്തമമായ ഭക്ഷണമാണ് ഇത്തരത്തിലുള്ള കോഴിയുടെ കരൾ എന്ന് പറയുന്നത്.

100 ഗ്രാം കോഴിയുടെ കരൾ എടുത്ത് കഴിഞ്ഞാൽ ഏകദേശം 17 ഗ്രാം പ്രോട്ടീൻ അതിൽ അടങ്ങിയിട്ടുണ്ട്. സാധാരണ രീതിയിൽ നമ്മൾ വാങ്ങുന്ന പയർ കടലപ്പരിപ്പ് എന്നിവയിൽ ഒക്കെ 100 ഗ്രാം എടുത്ത് കഴിഞ്ഞാൽ അതിൽ മാക്സിമം ഏഴ് ഗ്രാം പ്രോട്ടീൻ ഉണ്ടാവുകയുള്ളൂ. എന്നാൽ കരളിനെ അകത്ത് ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് അത്യാവശ്യം വണ്ണമുള്ള ആളുകൾക്ക് കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് അത്യാവശ്യം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും കഴിക്കാൻ സാധിക്കുന്നതാണ്. 100 ഗ്രാം കരളിനെ അകത്ത് ഏകദേശം നൂറ്റിപതിനാറ് ഗ്രാം ഊർജ്ജം മാത്രമാണ് അടങ്ങിയിട്ടുള്ളത്.