രാത്രിയിൽ സ്ത്രീകൾ ചെയ്യുന്ന ഇത്തരത്തിലുള്ള തെറ്റ് ആണ് അവരെ രോഗികൾ ആക്കുന്നത്

പ്രമേഹവും സ്ത്രീകളും എന്ന ഒരു വിഷയത്തെപ്പറ്റിയാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വിശദമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. അത് എനിക്ക് ഹൃദയത്തിനോട് വളരെ അടുപ്പമുള്ള താല്പര്യമുള്ള ഒരു വിഷയമാണ്. പൊതുവേ സ്ത്രീകളുടെ കാര്യം പറയുകയാണെങ്കിൽ അവർ സ്വന്തം ആരോഗ്യ കാര്യങ്ങളിൽ അത്രമേൽ ശ്രദ്ധ പതിപ്പിക്കാത്ത ആൾക്കാരാണ്. ബാക്കി കുടുംബത്തിന്റെ കാര്യങ്ങൾ അതുപോലെ തന്നെ അവിടെ ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങൾ അതുപോലെ കുടുംബത്തിലുള്ള ആളുകളുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞതിനുശേഷം മാത്രമാണ് സ്വന്തം ആരോഗ്യത്തിന്റെ കാര്യം അവർ നോക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പലതരത്തിലുള്ള രോഗലക്ഷണങ്ങളും അവർ മറച്ചു വയ്ക്കാറുണ്ട്. ചിലപ്പോൾ അത്തരത്തിലുള്ള കാര്യങ്ങൾ പറയുകയാണെങ്കിൽ കുടുംബാംഗങ്ങൾ അത് അത്രമേൽ കാര്യമായി എടുക്കാറില്ല. അതുകൊണ്ടുതന്നെ ആശുപത്രിയിൽ എത്താനും വൈകാറുണ്ട്. എന്നാൽ ഇന്ന് കൂടുതലായും സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്.

അവർക്ക് രോഗലക്ഷണങ്ങളെക്കുറിച്ചും രോഗങ്ങളെക്കുറിച്ചുള്ള അവബോധം നല്ല രീതിയിൽ ഉണ്ട്. അതുപോലെതന്നെ മെഡിക്കൽ രംഗത്ത് ഒരുപാട് സ്ത്രീകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്തൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ പോലും പലപ്പോഴും ചികിത്സയുടെ കാര്യം എടുക്കുകയാണെങ്കിൽ പലപ്പോഴും സ്ത്രീകൾ അവരുടെ സ്വന്തം ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നുള്ളതാണ് വാസ്തവം. പ്രമേഹത്തിന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. വീട്ടിൽ ബാക്കിവരുന്ന ആഹാരം എല്ലാം തീർക്കുവാനുള്ള ഒരു യന്ത്രമാണ് സ്ത്രീ എന്ന് അവർ സ്വയം വിചാരിക്കുന്നു. ആഹാരം സ്ത്രീകൾ ഒരിക്കലും ഒരു ചവറ്റുകുട്ടയല്ല. സ്ത്രീകൾ അവർക്ക് ആവശ്യമുള്ളത് ആരോഗ്യകരമായി കഴിക്കേണ്ടത് മാത്രം അവർക്ക് കഴിച്ചാൽ മതിയാകും.