ഏത് പ്ലാവും മാവും ഇനി എളുപ്പത്തിൽ കായ്ക്കും

ഒരു വീടായി കഴിഞ്ഞാൽ ഒരു കുഞ്ഞു അടുക്കളത്തോട്ടം അതുപോലെതന്നെ ഒരു കൊച്ചു പൂന്തോട്ടം പോലെ തന്നെ ഒരു മാവും പ്ലാവും നമുക്ക് വളരെ അത്യാവശ്യമായി കാര്യങ്ങൾ തന്നെയാണ്. അപ്പോൾ ഇനി ഏത് പൂക്കാത്ത മാവ് പൂക്കാനും അതുപോലെ അതിന്റെ ചുവട്ടിൽ നിന്ന് തന്നെ ഒരുപാട് കായ്ക്കാനും വേണ്ടിയുള്ള ഉപ്പ് ഉപയോഗിച്ചുള്ള ഒരു അടിപൊളി ടിപ്പ് ആയിട്ടാണ് ഇന്ന് നമ്മൾ വീഡിയോയിൽ വന്നിരിക്കുന്നത്. അത് ചെയ്തിട്ട് വിജയം കണ്ടിട്ടുള്ള ഒരു കാര്യം കൂടിയാണ്. മാവിന് മാത്രമല്ല പ്ലാവിനും സപ്പോട്ട തുടങ്ങിയ എല്ലാ മരങ്ങൾക്കും ഇത് ഒത്തിരി ഉപകാരപ്രദമായ കാര്യം തന്നെയാണ്. അപ്പോൾ അത് എങ്ങനെയാണ് എന്നുള്ള കാര്യം നമുക്ക് നോക്കാം. കൂടാതെ മാമ്പഴം ഒക്കെ പഴുത്തു കഴിഞ്ഞാൽ അതിൽ നിറയെ പുഴുക്കൾ വരുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്.

അപ്പോൾ മാങ്ങയിൽ പുഴു വരാതിരിക്കാൻ വേണ്ടി നമുക്ക് എന്ത് ചെയ്യണം. അതുപോലെതന്നെ മാമ്പഴം കൊണ്ടുള്ള ഹൽവ ഫ്രൂട്ടി ഷെയ്ക്ക് എന്നിവയൊക്കെ ഇനി എങ്ങനെ തയ്യാറാക്കാൻ സാധിക്കും എന്നും ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ആദ്യം തന്നെ നമുക്ക് പ്ലാവിന്റെ കാര്യം എടുക്കാം. മോബിൻ ടീച്ചർ ആളുടെ വീട്ടിൽ പ്ലാവിൽ ഒറ്റ ചക്ക പോലും പിടിക്കുന്നില്ല. എല്ലാം കൊഴിഞ്ഞു പോവുകയാണ് ചെയ്യുന്നത്. ഇനി ഏതെങ്കിലും ചക്ക ഉണ്ടായാൽ തന്നെ അത് വീഡിയോയിൽ കാണുന്നതുപോലെ വിണ്ട് കയറുകയും ചെയ്യുന്നു. ഇതായിരുന്നു ആളുടെ പ്രധാന വിഷമം. ഈ ഒരു കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ ഉപ്പ് ഇട്ടു കൊടുക്കാൻ പറഞ്ഞിരുന്നു. അങ്ങനെ ആ ഒരു ടീച്ചർ ചെയ്തതു മൂലം അത് വിജയകരമായ രീതിയിൽ ശ്രമം നടക്കുകയും ചെയ്തു. മാത്രമല്ല ഇപ്രാവശ്യം വീഡിയോയിൽ കാണുന്നതുപോലെ നിറയെ ചക്കകൾ പ്ലാവിൽ ഉണ്ടാവുകയും ചെയ്തു. ഒറ്റ ചക്ക പോലും നേരെ ചൊവ്വേ ഉണ്ടാകാതിരുന്ന ഈ പ്ലാവിൽ 25ൽ അധികം ചക്കകൾ ഇപ്പോൾ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇനി ഈ വിശദപ്പറ്റി മനസ്സിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണുക.